Trending

അൽബിർ സ്കൂളുകളിൽ പ്രവേശനം നേടാം

സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ കേരളം, കർണാടക, ഒമാൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുന്ന
അൽബിർറ്  പ്രീ പ്രൈമറി - പ്രൈമറി സ്കൂളുകളിൽ ഈ അധ്യയന വർഷത്തേക്കുള്ള  ഓൺലൈൻ അഡ്മിഷൻ ആരംഭിച്ചു. 


പുതിയ ഓൺലൈൻ ആപ്ലിക്കേഷൻ മുഖേന പ്രവേശനം നേടാം. അൽബിർറിന്റെ പുതിയ വെബ് സൈറ്റായ http://albirrschools.org/
എന്ന ലിങ്കിലൂടെ  രക്ഷിതാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. 

വെബ് സൈറ്റിലെ Admission open APPLY NOW എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന ക്ലാസ്സ് (പ്രീ-പ്രൈമറി/ പ്രൈമറി)  ജില്ല എന്നിവ സെലക്റ്റ് ചെയ്ത് തുടർന്ന്  ഫോമിൽ തെളിയുന്ന മുഴുവൻ വിവരങ്ങളും നൽകി സബ്മിറ്റ് ചെയ്യാവുന്നതാണ്.    
       
സബ്മിറ്റ് ചെയ്ത വിവരം സ്കൂൾ അധികാരികളെ വിളിച്ചറിയിക്കുകയും പ്രവേശന പ്രക്രിയ പൂർത്തീകരിച്ച് പ്രവേശനം ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്. 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10/6/2020 5 PM. 


അഡ്മിനിസ്ട്രേറ്റീവ് ഡയറക്റ്റർ
അൽബിർറ് സ്കൂൾസ് , കേരള
Previous Post Next Post
3/TECH/col-right