Trending

പരിസ്ഥിതി സംരക്ഷണം അനിവാര്യം:എം.എ.റസാഖ് മാസ്റ്റർ

പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നും ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടണമെ ന്നും ജില്ലാ ലീഗ് ജന:സെക്രട്ടറി എം എ റസാഖ് മാസ്റ്റർ പറഞ്ഞു. വായുവും വെള്ളവും മലിനമാക്കപ്പെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.വൃക്ഷങ്ങൾ വെച്ച് പിടി പ്പിക്കുകയും തോടുകളും പുഴകളും മലി നമാക്കാതെ സൂക്ഷിക്കുകയും വേണം.

പരിസ്ഥിതി സംരക്ഷണം ജീവിത സുരക്ഷിതത്തിന് വേണ്ടിയുള്ള സമ രമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.മുസ്ലിം ലീഗ് ആവിഷ്കരിച്ച പരിസ്ഥിതി സംരക്ഷണത്തിന്റെ  ജില്ലാതല ഉദ്ഘാ ടനം കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ ഈസ്റ്റിൽ വൃക്ഷതൈ നട്ട് നിർവ്വഹിക്കുകയായിരുന്നു റസാഖ് മാസ്റ്റർ.

ജില്ലാ പഞ്ചായത് അംഗം  എം.എ. ഗഫൂർ മാസ്റ്റർ , കിഴക്കോത്ത് ആരോഗ്യ വി ദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി കെ.കെ ജബ്ബാർ മാസ്റ്റർ. ചെയർമാൻ എം.ആലി മാസ്റ്റർ, എം മുഹമ്മദ് മാസ്റ്റർ, അഭീഷിഹാൻ, എൻ.കെ അബു, എൻ.എം റിയാസ്, റാഷിദ് കെ ,ഡോ :അനീസുറഹ്മാൻ, നിയാസ് വി.എം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right