ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മടവൂർ എ യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ആയിരം വൃക്ഷ തൈ നട്ടു. നഷ്ടപ്പെടുന്ന പച്ചപ്പിനെയും ഇല്ലാതാകുന്ന ആവാസവ്യവസ്ഥകളെയും ഓർമിപ്പിച്ചുകൊണ്ട് ലോക പരിസ്ഥിതി ദിനം  ആഘോഷിച്ചു. 

പ്രകൃതിയുടെ ഹരിതവൽക്കരണം ലക്ഷ്യം വെച്ചുകൊണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പഠിക്കുന്ന ആയിരത്തോളം വിദ്യാർഥികളും അധ്യാപകരും ചേർന്ന് അവരുടെ വീട്ടുവളപ്പിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.വൃക്ഷ തൈ നടീൽ ഉദ്ലാടനം ഒന്നാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമ സൻഹ കെ ടി പ്ലാവിൻ തൈ നട്ടു നിർവ്വഹിച്ചു.

സ്കൂൾ പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ്,ഗ്രാമപഞ്ചായത്ത് മെമ്പർ സാബിറ മൊടയാനി, ജില്ലാ പഞ്ചായത്ത് മെമ്പർ വി ഷക്കീല ,ഹരിത ക്ലബ് കോഡിനേറ്റർ സി ഹുസൈൻ കുട്ടി, കെ.ടി ശമീർ, എ പി വിജയകുമാർ ആശംസകൾ പറഞ്ഞുഎന്നും പരിസ്ഥിതിയെ ചേർത്ത് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ഹരിത ക്ലബ്ബ് പ്രവർത്തിക്കുന്നത് .

വിവിധ ഏജൻസികളുടെ പങ്കാളിത്തത്തോടുകൂടി വരുംദിനങ്ങളിൽ കൂടുതൽ വൃക്ഷതൈകൾ കുട്ടികളുടെ വീടുകളിൽ എത്തിക്കാനുള്ള പദ്ധതി നടപ്പിലാക്കി വരുന്നു. മടവൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച സ്കൂൾ പച്ചക്കറി കൃഷിക്കുള്ള  അവാർഡ് ,പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി സീഡ് അവാർഡ് എന്നിവ സ്കൂളിനാണ് ലഭിച്ചത്.

സർക്കാർ സഹായത്തോടെ നൽകുന്ന പച്ചക്കറി വിത്ത് വിതരണം നടത്തുകയും എല്ലാ കുട്ടികളുടെയും വീട്ടിലും' അടുക്കള തോട്ടം ' പദ്ധതി വിജയകരമായി നടന്നു വരുന്നു  .