കെ.എച്ച് എസ് .ടി യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പരിസ്ഥിതി ദിന കാമ്പയിന്റെ ഭാഗമായി എന്റെ സ്കൂളിന് ഒരുമരം പദ്ധതി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ നജീബ് കാന്തപുരം താമരശ്ശേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ബിന്ദു വി ജോർജ്, കെ എച്ച് എസ് ടി യു ജില്ലാ ട്രഷറർ ആർ. കെ ഷാഫി, സുബൈർ സി, എം എ റഊഫ്, ഷാഹിദ് കെ, റഊഫ് കെ പി, അൻവർ പാലങ്ങാട് എന്നിവർ പങ്കെടുത്തു.