Trending

'പച്ച തുരുത്ത് ' പദ്ധതിക്ക് തുടക്കമായി

സംസ്ഥാന ഗവണ്മെന്റ്ന്റെ ഹരിത കേരളം മിഷന് കീഴിൽ കിഴക്കോത്ത് ഗ്രാമ പഞ്ചായത്തും 16ാം വാർഡിലെ ഒഴലക്കുന്ന് ഗ്രീൻവാലി റെസിഡൻസ് അസോസിയേഷനും സംയുക്തമായി നടപ്പിലാക്കുന്ന 'പച്ച തുരുത്ത് '  പദ്ധതിക്ക് തുടക്കമായി. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ.സി. ഉസ്സയിൻ മാസ്റ്റർ അസോസിയേഷൻ പ്രസിഡന്റ്‌ പി.പി. സുലൈമാൻ മാസ്റ്റർക്ക് വൃക്ഷതൈ നൽകി പദ്ധതി ഉത്ഘാടനം ചെയ്തു. ഹരിത കേരള മിഷന്റെ ഉപ മിഷനുകൾ  നടപ്പിലാക്കുന്നതിന് മാത്രമായി രൂപീകൃതമായ അസോസിയേഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളുടെ ഹരിതവൽക്കരണമാണ് പച്ചതുരുത്ത് പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്. 


വാർഡ് മെമ്പർ ഒ.കെ.അബ്ദുറഹ്മാൻ, റെസിഡൻസ് അസോസിയേഷൻ പ്രോജക്ട് കോ-ഓഡിനേറ്റർ എം.എ. റഷീദ്, ഭാരവാഹികളായ ടി. കെ.ഷമീർ, എ. ടി. അഷ്റഫ് മാസ്റ്റർ, യൂനുസ് സലീം,കെ. പി അസീസ് കെ.കെ.അബൂബക്കർ മാസ്റ്റർ  തുടങ്ങിവർ സംബന്ധിച്ചു.

Previous Post Next Post
3/TECH/col-right