താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാറ് സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ച് ഓവുചാലില്‍ പതിച്ചു. നവീകരണം പൂര്‍ത്തിയാക്കിയ താമരശ്ശേരി മിനി ബൈപ്പാസിലായിരുന്നു അപകടം. താമരശ്ശേരി ഭാഗത്തുനിന്നും ചുങ്കം ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 57 R 1394 നമ്പര്‍ കാറ് ബ്രേക്ക് ചവിട്ടിയപ്പോള്‍ റോഡില്‍ കറങ്ങുകയും പിന്നിലുണ്ടായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയും ചെയ്തു. 

വീണ്ടും കറങ്ങിയ കാറില്‍ ചുങ്കം ഭാഗത്ത് നിന്നും എത്തിയ കാറ് ഇടിച്ചതോടെ ഓവുചാലിലേക്ക് പതിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ തേക്കുംതോട്ടം പൂഴികുന്നുമ്മല്‍ ഫവാസിന് പരുക്കേറ്റു.

ഇയാളെ താമരശ്ശേരി താലൂക്കാശുപത്രിയിലും തുടര്‍ന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ബൈപ്പാസ് നവീകരിച്ച ശേഷമുള്ള ആദ്യത്തെ അപകടമാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു.

photos: Online Media Admins Kozhikkode