Trending

SDPl പ്രവർത്തകർ കിഴക്കോത്ത് ഹെൽത്ത് സെൻറർ ശുചീകരിച്ചു.

എളേറ്റിൽ: സംസ്ഥാന തല ശുചീകരണത്തിൻ്റെ ഭാഗമായി SDPI എളേറ്റിൽ ബ്രാഞ്ച് കമ്മിറ്റി കിഴക്കോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. കിഴക്കോത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ശുക്കൂർ ഉദ്ഘാടനം ചെയ്തു. 



▶️ആശുപത്രിയിൽ SDPl പ്രവർത്തകർ സ്ഥാപിച്ച കൈ കഴുകൽ കേന്ദ്രം നവീകരിക്കൽ


▶️കാട് മൂടി കിടന്ന ആശുപത്രി പരിസരം വെട്ടി വൃത്തിയാക്കൽ, 


▶️ കാട് മൂടിയ ഇലക്ട്രിക് പോസ്റ്റ്  KSEB ഉദ്ദ്യോഗസ്ഥരുടെ സഹായത്തോടെ വൃത്തിയാക്കൽ


▶️വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തികളാണ് നടത്തിയത്.


മണ്ഡലം സെക്രട്ടറി TA അബ്ദുൽ അസീസ് മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി മോൻട്ടി അബൂബക്കർ, KK ഷൗക്കത്തലി, MK അബ്ദു റസാഖ്, റഫീഖ് , അലി, തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാഥമിക ആരോഗ്യ കേന്ദ്രം അസിസ്റ്റൻ്റ് സർജൻ ഡോ: മിസ്ന ആരോഗ്യ സന്ദേശവും  പ്രവർത്തകർക്ക് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right