Trending

പൊതു വിദ്യാലയങ്ങള്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകള്‍ നല്‍കി:എം. ഇ. എസ്

താമരശ്ശേരി :ജില്ലാ എം.ഇ.എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ.് എസ.് എല്‍.സി, പ്ലസ് ടു, വി.എച്ച് എസ്.സി കോഴ്‌സുകള്‍ ഉള്‍പ്പെടുന്ന  പൊതു വിദ്യാലയങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിരോധ കിറ്റുകള്‍  നല്‍കി. 


താമരശ്ശേരി ജി. വി. എച്ച്. എസ്. സ്‌കൂളില്‍  സാനിറ്റൈസര്‍, സോപ്പ്, ഡെറ്റോള്‍,മാസ്‌കുകള്‍,  ശുചീകരണ ലായനി  ഉള്‍പ്പെടുന്ന  കിറ്റുകള്‍ എം.ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ്  കെ.എം.ഡി.മുഹമ്മദ്  പ്രിന്‍സിപ്പല്‍ ബിന്ദു.വി.ജോര്‍ജിന് നല്‍കി  ഉത്ഘാടനം  നിര്‍വഹിച്ചു. ജില്ലയിലെ സര്‍ക്കാര്‍ -എയ്ഡഡ് വദ്യാലയങ്ങളിലെ  നുറു കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യ പകര്‍ക്കും ഈ പദ്ധതി ഏറെ ഉപകാരപ്രദമാണ്. 

പരിപാടിയില്‍ എം. ഇ. എസ്. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ആര്‍.കെ. ഷാഫി അധ്യക്ഷത വഹിച്ചു. പി.ടി. എ പ്രസിഡന്റ് പി.എം.അബ്ദുല്‍ മജീദ്,എസ്.എം.സി.ചെയര്‍മാന്‍ എ.ടി.സുരേശന്‍,ഹെഡ് മാസ്റ്റര്‍ മനോജ് കുമാര്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഉസ്മാന്‍ പി ചെമ്പ്ര, പി.ടി.എ ഭാരവാഹികളായ അഷ്റഫ് കോരങ്ങാട് ,ലൈജു തോമസ് ,വിനോദ്, മധുസൂദനന്‍, കെ.ഫിനോസ്,എസ് .അബ്ദുല്‍ സലാം, ഹബീബ് റഹ്മാന്‍ ,അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.  

പി.ടിഅബ്ദുറഹ്മാന്‍ സ്വാഗതവും  അഡ്വ.നസീര്‍ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right