Trending

ബയോമെട്രിക്ക് നിർബന്ധമാക്കിയെങ്കിലും റേഷൻ വിതരണം ഉയർന്നു തന്നെ!

2020 ജൂൺ മാസത്തെ റേഷൻ വിതരണം 03/06/2020 (ബുധനാഴ്ച്ച) ആരംഭിക്കുന്നതാണന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. പ്രസ്തുത സാഹചര്യത്തിൽ 01,02തീയതികൾ റേഷൻ കടകൾക്ക് അവധിയായിരിക്കും.


മെയ് മാസം റേഷൻ വിതരണം പരിപൂർണ്ണമായും ബയോമെട്രിക്ക് സംവിധാനത്തിലൂടെ മാത്രമായിരുന്നു നടന്നത്.ഏപ്രിൽ മാസം റേഷൻ സൗജന്യമായി നൽകുകയും കോവീട് പക്ഷാതലത്തിൽ ജനസംമ്പർക്കം നിയന്ത്രിക്കുന്നതിന്ന് മുഖ്യമന്ത്രി വൈകുന്നേരം നടത്തി വരുന്ന വാർത്താ സമ്മേളനത്തിൽ റേഷൻ കടയിൽ നംമ്പർ അടിസ്ഥാനത്തിൽ വിതരണം കൃമീകരിച്ചുള്ള വിൽപ്പന കൊണ്ട് കേരള ചരിത്രത്തിൽ ആദ്യമായി തൊണ്ണൂറ് ശതമാനം വിൽപ്പനയിലെത്തി എന്ന വിശേഷവും ഏപ്രിൽ മാസത്തിനുണ്ട്.
 

ഈ കഴിഞ്ഞ മാസം 97.4% വിൽപ്പന ബയോമെട്രിക്ക് സംവിധാനത്തിലൂടെ നടത്തിയെന്നത് ജനങ്ങൾ റേഷൻ കടയേ പരമാവധി ആശ്രയിക്കുന്നു എന്ന് തെളീയിക്കുന്നതാണ്. കേരളത്തിൽ എണ്പത്തി ഏഴ് ലക്ഷത്തി മുപ്പതിനായിരത്തോളം റേഷൻ കാർഡുടമകളിൽ എൻ, പി.എൻ.എസ് വെള്ള കാർഡുകാരാണ് ഈ മാസം റേഷൻ വാങ്ങാനെത്താതിരുന്നത്.

പ്രസ്തുത കാർഡുകാർക്ക് കഴിഞ്ഞ മാസം പതിനഞ്ച് കിലോഗ്രാം സൗജന്യമായി ലഭിച്ചിരുന്നത് ഈ മാസം രണ്ട് കിലോഗ്രാമായി കുറഞ്ഞത്കൊണ്ട് പ്രസ്തുത കാർഡുടമൾ റേഷൻ വാങ്ങാൻ എത്തിയില്ല. എന്നത് കൊണ്ടാണ് രണ്ട് ശതമാനത്തോളം കഴിഞ്ഞ മാസത്തിനേക്കാൾ കുറവ് വരുവാൻ ഇടയാക്കിയത്.

ഇനി കേന്ദ്ര സർക്കാർ വിഹിതം സൗജന്യ അരിവിൽപ്പന കുറയാൻ പ്രധാനമായും  മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അരി വീടുകളിൽ എത്തിച്ചു നൽകുന്ന ഒരു കർമപരിപാടി (ഫിത്വിർ സകാത്ത്) വിതരണം നടക്കുന്നത് കൊണ്ട് റേഷൻ വാങ്ങാൻ ഉപഭോക്താക്കൾ കുറഞ്ഞു വന്നു.ഇത് എല്ലാവർഷവും ഉണ്ടാവുന്ന പ്രതിഭാസമാണ്.കേന്ദ്ര സർക്കാർ സൗജന്യമായി അരി വിതരണം നടക്കുന്ന വേളയിലാണ്.ഈ വർഷത്തെ പെരുന്നാൾ എന്ന് കൂടി ഓർക്കേണ്ടത് ഉണ്ട്! 

ഇത്തരത്തിലുള്ള യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചു ചില തൽപരകക്ഷികളേ പ്രീതിപെടുത്തുന്ന വാർത്തകൾ മെനഞ്ഞെടുക്കുന്നതിൽ ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, ട്രഷറർ ഇ.അബൂബക്കർ ഹാജി എന്നിവർ സംയുക്ത പ്രസ്ഥാവനയിലൂടെ പ്രധിഷേധം രേഖപെടുത്തി.
Previous Post Next Post
3/TECH/col-right