Trending

പാവപ്പെട്ട രോഗികളോടുള്ള ക്രൂരത സർക്കാർ അവസാനിപ്പിക്കണം:സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ

നിർദ്ധനരായ ആയിരകണക്കിന് രോഗികൾക്ക് ആശ്രയമായ കാരുണ്യ ബെനവലന്റ്  ഫണ്ട് സർക്കാർ ബദൽ സംവിധാനം കൊണ്ടുവരാതെ നിർത്തിയിരിക്കുകയാണ്.നിലവിലുള്ള കെ.ബി.എഫ് ഗുണഭോക്താക്കൾക്ക് ചികിത്സാ  സഹായംഅടുത്ത വർഷം മാർച്ച് 31 വരെ മുടങ്ങില്ലെന്ന  വകുപ്പ് മന്ത്രി പ്രസ്താവന ഇറക്കിയെങ്കിലും ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികളിൽ നിന്നും പണം ഈടാക്കുന്നുണ്ട്. 


ഇതു സംബന്ധമായി അനേഷിച്ചപ്പോൾ ആരോഗ്യ-ധനകര്യ വകുപ്പുകളുടെ ഏകോപനം ഇല്ലാത്തതാണ്  കാരണമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.നിർദ്ധനരായ രോഗികളുടെ കാര്യത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവം ക്രൂരതയാണ്.


ഇപ്പോഴത്തെ സാഹചര്യം വകുപ്പുമന്ത്രിയെ ഇ -മെയിലിലൂടെ അറിച്ചതായും അടിയന്തര പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടതായും, കൊടുവള്ളി മണ്ഡലം മുസ്ലിംലീഗ് ഉപാദ്ധ്യക്ഷൻ സയ്യിദ്‌ സൈനുൽ ആബിദീൻ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
Previous Post Next Post
3/TECH/col-right