കൂടത്തായി: പുറായിൽ ടൗൺ മുസ്ലീം ലീഗ് കമ്മറ്റി സമാഹരിച്ച സി.എച്ച് സെന്ററിനുള്ള ഫണ്ട് കർഷകസംഘം സംസ്ഥാന പ്രവർത്തക സമിതി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ തട്ടാഞ്ചേരി അബ്ദുറഹിമാൻ മാസ്റ്റർ ഓമശ്ശേരി പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് കെ.കെ.അബ്ദുള്ളക്കുട്ടിക്ക് കൈമാറി.
പാവപെട്ട ഒരുപാട് രോഗികൾക്കും അശരണ കൾക്കും ആശാ കേന്ദ്രവും അത്താണിയും ജീവകാരുണ്യ പ്രവർത്തനത്തിന് സമാനഗതകളില്ലാത്ത സി.എച്ച് സെന്ററിന്റെ റമളാൻ കളക്ഷൻ വളരെ കൃത്യതയോടെ കൈമാറിയ പുറായിൽ ടൗൺ മുസ്ലീം ലീഗ് കമ്മിറ്റയെ അഭിനന്ദിക്കുകയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത കെ.കെ.അബ്ദുള്ളക്കുട്ടി പറഞ്ഞു.
പുറായിൽ ടൗൺ മുസ്ലീം ലീഗ് പ്രസിഡണ്ട് സി.പി.ഉണ്ണി മോയി അധ്യക്ഷനായ ചടങ്ങിൽ 18 വാർഡ് ലീഗ് സിക്രട്ടറി ജലീൽ ഫൈസി, സി.ടി.മൊയ്തീൻ, പി.പി. ജുബൈർ ,യൂത്ത് ലീഗ് പ്രസിഡണ്ട് സത്താർ പുറായിൽ, നുഹ്മാൻ. സി.പി., കെ.പി.ശംസുദ്ധീൻ, കെ.പി.സൈനുദ്ധീൻ, പി.കെ.ശരീഫ്, ജൗഹർ തട്ടാഞ്ചേരി, ജംഷീർ ബാബു, നൗഫൽ.സി.പി. എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് മുസ്ലീംലീഗ് സിക്രട്ടറി പി.പി.കുഞ്ഞമ്മദ് സ്വാഗതവും ട്രഷറൽ കെ.വി.യൂസഫ് നന്ദിയും പറഞ്ഞു
പഞ്ചായത്ത് മുസ്ലീംലീഗ് സിക്രട്ടറി പി.പി.കുഞ്ഞമ്മദ് സ്വാഗതവും ട്രഷറൽ കെ.വി.യൂസഫ് നന്ദിയും പറഞ്ഞു
Tags:
THAMARASSERY