108 വർഷം പഴക്കമുള്ള ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ പ്രിൻസിപ്പൽ ആയി ടി.പി മുഹമ്മദ് ബഷീർ ചുമതലയേറ്റു. 20 വർഷത്തോളമായി കൊമേഴ്സ് വിഭാഗം മേധാവിയായിരുന്നു ഇദ്ദേഹം.മൂന്നാമത്തെ പ്രിൻസിപ്പാൾ ആയിട്ടാണ് ടി പി  മുഹമ്മദ് ബഷീർ ചുമതലയേൽക്കുന്നത്. നിലവിലെ പ്രിൻസിപ്പാളായിരുന്ന അബ്ദുൽനാസർ വിരമിച്ചതിന്റെ ഒഴിവിലേക്കാണ് ടി പി മുഹമ്മദ് ബഷീർ ചുമതലയേൽക്കുന്നത്. 
 
ചടങ്ങിൽ സ്കൂൾ മാനേജർ കെ ഹസ്സൻകോയ, പിടിഎ പ്രസിഡണ്ട് ഷാജി ക്രൈഫ്, സ്കൂൾ ഹെഡ്മാസ്റ്റർ വി  കെ ഫൈസൽ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി, മാനേജ്മെന്റ് അംഗങ്ങളായ പി കെ വി അസീസ്, മമ്മദ്, പി ടി എ  അംഗങ്ങൾ, കൂടാതെ ഹയർസെക്കൻഡറി, ഹൈസ്കൂൾ അധ്യാപകരും, നോൺ ടീച്ചിംഗ് സ്റ്റാഫ്, സ്കൂൾ പ്രദേശവാസികൾ തുടങ്ങിയവർ  സന്നിഹിതരായി.