Trending

എളേറ്റിൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ എളേറ്റിൽ ടൗൺ വൃത്തിയാക്കി.

എളേറ്റിൽ:കാലവർഷം ആരംഭിക്കാനിരിക്കെ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി എളേറ്റിൽ ടൗൺ വൃത്തിയാക്കി.എളേറ്റിൽ വട്ടോളിയുടെ ജനകീയ കൂട്ടായ്മയായ എളേറ്റിൽ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.കിഴക്കോത്ത്  പഞ്ചായത്ത് പ്രസിഡന്റ് എൻ.സി ഉസൈൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. 


വാർഡ് മെബർമാരായ കെ എം ആഷിക് റഹ്‌മാൻ, റജ്ന കുറുക്കാംപൊയിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ബഷീർ,JHI ഷുക്കൂർ കുട്ടമ്പൂർ തുടങ്ങിയവർ സംബന്ധിച്ചു.എളേറ്റിൽ ടൗണിലെ ജൈവ അജൈവ മാലിന്യങ്ങൾ  തരം  തിരിച് ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്തു. 




എളേറ്റിൽ അങ്ങാടിയിലെ മാലിന്യ നിർമാർജനത്തിനും സംസ്കരണത്തിനും സുസ്ഥിരമായ മാർഗങ്ങൾ ഒരുക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.എളേറ്റിൽ കൂട്ടായ്മയുടെ ഭാരവാഹികളും പ്രവർത്തകരുമുൾപ്പടെ മുപ്പതോളം പേർ പങ്കെടുത്തു.ഇങ്ങനെ നാടിന്റെ പൊതുവായ  ആവശ്യങ്ങളിൽ ഒരുമയുടെ പാലം തീർക്കുകയാണ് എളേറ്റിൽ കൂട്ടായ്മ.

Previous Post Next Post
3/TECH/col-right