കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാവൂർ സ്വദേശിനി സുലേഖ (52) ആണ് മരിച്ചത്.

ഹൃദ്രോഗിയായിരുന്ന സുലേഖ ഈ മാസം 25 നാണ് ഗൾഫിൽ നിന്നെത്തിയത്. രോഗ ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.