കുവൈറ്റ്:കോവിഡ് കാലത്ത് ചെയ്യുന്ന ഏത് നന്മയും പ്രത്യേക പ്രാധാന്യം അർഹിക്കുന്നതാണ്.എന്നാൽ ഒരു യുവ ഡോക്ടർ സേവനത്തിന്റെ പുത്തൻ മാതൃക തന്നെ തീർക്കുകയാണ്.കുവൈത്ത് നാഷണൽ ഗാർഡ് ഹോസ്പിറ്റലിലെ മലയാളിയായ ഡോ. മുഹമ്മദ് ഡോക്ടർ ഷെഫീഖ് കാരാട്ട് ആണ് ഇരുപത്തിനാല് മണിക്കൂറും സേവന സന്നദ്ധനായി രോഗികളെ പരിചരിച് സഹാനുഭൂതിയുടെ ആൾരൂപമായി മാതൃക തീർക്കുന്നത്.കോഴിക്കോട് കൊടുവള്ളി എളേറ്റിൽ വട്ടോളി സ്വദേശിയാണ് Dr.ഷഫീഖ്.
മഹ്ബൂലയിലെ താൽക്കാലിക മിലിറ്ററി ആശുപത്രിയിൽ എമർജൻസി വിഭാഗത്തിലാണ് ഇപ്പോൾ ചികില്സിക്കുന്നത്. ചികിത്സാ രംഗത്ത് മാത്രമല്ല, സൗജന്യ കൗൺസിലിംഗ്, ഭക്ഷണ വിതരണം, തുടങ്ങി സേവന പ്രവർത്തനങ്ങൾ വേറെയുമുണ്ട്.
കോവിഡ് കാരണം ജോലിയും കൂലിയും ഇല്ലാതെ മാനസികമായി തളർന്നു പോയ പ്രവാസി സഹോദരങ്ങൾക്ക് കൈത്താങ്ങാണ് ഡോക്ടർ. കൊറോണ കാരണം പുറത്തിറങ്ങാൻ കഴിയാതെയും കയ്യിലുള്ള പണമെല്ലാം തീർന്നും പ്രയാസപ്പെടുമ്പോൾ സ്വാന്തനമായി എത്തിയ ആൾ മിലിട്ടറി ഹോസ്പിറ്റലിലെ ഡോക്ടർ ആണെന്ന് പിന്നീടാണ് പലരും അറിയുന്നത്. മിലിട്ടറി ഹോസ്പിറ്റലിലെ സഹ പ്രവർത്തകൻ ഡോ. മുഹമ്മദ് ടി. പി അസൈനാറും സേവന പ്രവർത്തനങ്ങൾക്ക് കൂട്ടായുണ്ട്.
പിടിപ്പത് പണികൾക്കിടയിലും - സേവന സന്നദ്ധനായി മുന്നോട്ട് വരുന്ന ഈ ഡോക്ടർ മലയാളികൾക്ക് അഭിമാനവും ആശ്വാസവുമാണ്.ഡോക്ടർ കഴിഞ്ഞ ഒരു വർഷത്തിലേറെയായി കുവൈറ്റ് മിലിട്ടറി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്നു.
പരേതനായ കാരാട്ട് മുഹമ്മദ് മാസ്റ്റർ,നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ ഡോ.ഫാത്തിമ സഹ്റ.
Tags:
INTERNATIONAL