എളേറ്റിൽ വട്ടോളിയിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളികളിൽ ആദ്യ സംഗം യാത്രയായി. കൊറോണ ഭീഷണിക്കിടയിൽ ലോക്കഡൗണിൽ കുടുങ്ങിയ തൊഴി ലാളികൾക്കാണ് നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുങ്ങിയത്.
ബീഹാറിലേക്കുള്ള 372 പേരാണ് ആദ്യ ഘട്ടത്തിൽ യാത്രയായത്. ഇവർക്കുള്ള മെഡിക്കൽ പരിഷിധന നേരത്തെ നടത്തിയിരുന്നെങ്കിലും ട്രെയിൻ റദ്ധായത് കാരണം യാത്ര മാറ്റിവെക്കുകയായിരുന്നു.
സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒരു ബസ്സിൽ 25 പേര് വീതം 12 ബസ്സുകളിലായാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. ഇവർക്ക് വേണ്ടി പ്രത്യേക .ട്രെയിൻ തയ്യാറാക്കിയിരുന്നു . ഈ ദുരിത കാലത്തും കേരളത്തിൽ മികച്ച സൗകര്യങ്ങളും സഹായങ്ങളും ലഭിച്ചതിൽ തൊഴിലാളികൾ നന്ദി പറഞ്ഞു.
കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് NC ഉസൈൻ മാസ്റ്റർ, ജനപ്രതിനിധികൾ, കൊടുവള്ളി CI ചന്ദ്രമോഹൻ, ആരോഗ്യറെവന്യൂ വകുപ്പ് വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് യാത്രയയപ്പ് നൽകി
Tags:
ELETTIL NEWS