Trending

നീല റേഷൻ കാർഡുകൾക്ക് എട്ടു മുതൽ സൗജന്യകിറ്റ് വിതരണം ചെയ്യും

മുൻഗണനേതര (സബ്‌സിഡി) വിഭാഗത്തിന് (നീല കാർഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകൾ എട്ടു മുതൽ  റേഷൻ കടകളിലൂടെ വിതരണം ചെയ്യും. റേഷൻ കാർഡ് നമ്പരുകളുടെ അവസാന അക്കം കണക്കാക്കി തിയതി ക്രമീകരിച്ചിട്ടുണ്ട്. എട്ടിന് കാർഡിന്റെ അവസാന അക്കം പൂജ്യത്തിനും, ഒൻപതിന് 1, 11ന് 2, 3, 12ന് 4, 5, 13ന് 6, 7, 14ന് 8, 9 എന്നിങ്ങനെയാണ് കിറ്റ് വിതരണം. മേയ് 15 മുതൽ മുൻഗണന ഇതര (നോൺ സബ്‌സിഡി) വിഭാഗത്തിന് (വെള്ളകാർഡുകൾക്ക്) കിറ്റ് വിതരണം ചെയ്യും.





മേയ് മാസത്തെ സാധാരണ റേഷൻ വിഹിതം മേയ് 20ന് മുമ്പ് ഉപഭോക്താക്കൾ കൈപ്പറ്റേണ്ടതാണെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.


സംസ്ഥാനത്ത് കോവിഡ് 19 മഹാമാരി വ്യാപനം തടയുന്നതിനായുള്ള ലോക്ക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നൽകുന്ന അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് കൂടുതൽ അർഹരായ മറ്റാർക്കെങ്കിലും നൽകുന്നതിന് സർക്കാർ അവസരം ഒരുക്കുന്നു.

സൗജന്യ ഭക്ഷ്യകിറ്റ് വിട്ടുനൽകുക എന്ന അഭ്യർത്ഥനയുമായി സംസ്ഥാനത്തെ ഇരുപത്തിനാല് ലക്ഷത്തോളം വരുന്ന എൻപി എൻഎസ് (വെള്ള) റേഷൻ കാർഡുടമകളുടെ മൊബൈൽ ഫോണിലേക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഫോൺ സന്ദേശം മേയ് എട്ടു മുതൽ അയയ്ക്കും.  ബിഎസ്എൻഎല്ലിന്റെ സഹായത്തോടെയാണ് ഫോൺ സന്ദേശം അയയ്ക്കുന്നത്.


സൗജന്യ ഭക്ഷ്യകിറ്റ് സർക്കാരിലേക്കു വിട്ടുനൽകാൻ ആഗ്രഹിക്കുന്നവർ ഫോൺ സന്ദേശത്തിൽ സൂചിപ്പിക്കുന്ന പ്രകാരം ഒന്ന് എന്ന നമ്പർ അമർത്തിയാൽ മതി.
Previous Post Next Post
3/TECH/col-right