Trending

SSLC പരീക്ഷക്ക് പഴുതടച്ച സുരക്ഷയൊരുക്കി MJHSS

എളേറ്റിൽ:കോഴിക്കോട് ജില്ലയിൽ ഏറ്റവും  കൂടുതൽ വിദ്യാർത്ഥികൾ SSLC  പരീക്ഷ എഴുതുന്ന എളേറ്റിൽ MJ ഹയർ സെക്കന്ററി സ്കൂളിൽ പരീക്ഷയുടെ രണ്ടാം ദിവസമായ  ചൊവ്വാഴ്ച വിദ്യാർത്ഥികൾക്ക് പഴുതടച്ച സുരക്ഷയൊരുക്കി മാതൃകയായി.കൊടുവള്ളി MLA കരാട്ട് റസാഖ് , ജില്ലാ പഞ്ചായത്ത് മെമ്പറും,പി.ടി.എ പ്രസിഡന്റുമായ എം.എ.ഗഫൂർ മാസ്റ്റർ തുടങ്ങി ജനപ്രതിനിധികൾ സ്കൂളിൽ എത്തി പരീക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തി.


PTA യുടെ നേതൃത്വത്തിൽ  രക്ഷതാക്കളും അധ്യാപകരും നാട്ടുകാരും പോലിസും ഉൾപ്പെടെ എല്ലാവരുടെയും    സഹകരണത്തോടെയാണ്  ആയിരത്തിലധികം വരുന്ന കുട്ടികളുടെ  യാത്രാ ക്രമീകരണങ്ങൾക്ക് സംവിധാനമൊരുക്കിയത് . 


വാഹന സൗകര്യം ആവശ്യമായ വിദ്യാർത്ഥികൾക്ക്  സ്കൂൾ ബസ് ഒരുക്കുകയും,സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്ക്  സ്കൂളിൽ നിന്നും അകലെ  പാർക്കിംഗ് സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു.കൂടെ വന്ന രക്ഷിതാക്കൾക്ക് വിശ്രമിക്കാനുള്ള സൗകര്യം ഉൾപ്പെടെ സംവിധാനിച്ചിരുന്നു.


ആദ്യ ദിവസം രക്ഷിതാക്കളുടെയും, വാഹനങ്ങളുടെയും ബാഹുല്യം കാരണം ഉണ്ടായ പ്രശ്നങ്ങൾ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ ആദ്യ ദിവസത്തെ അനുഭവത്തിൽ നിന്നും പാഠമുൾക്കൊള്ളുകയും  സ്കൂൾ മാനേജ്‌മന്റ്, PTA , പോലീസ്,  ആരോഗ്യ വകുപ്പ്, ജനപ്രതിനിധികൾ,നാട്ടുകാർ  എന്നിവരുടെ  കൂട്ടായ പ്രവർത്തന ഫലമാണ് ഇന്ന്  ഏറ്റവും മികച്ച രീതിയിൽ പരീക്ഷ നടത്തി മാതൃകയാവാൻ  നമ്മുടെ നാടിന് കഴിഞ്ഞത്.
Previous Post Next Post
3/TECH/col-right