ദുബൈ:ഇന്ത്യയിലിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി വിവരം.ദുബൈ കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനത്തില്‍ പോകാനാഗ്രഹിക്കുന്നവര്‍ അല്‍ബറഹയിലെ കെഎംസിസി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫോണ്‍: 04 272 7773.
ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിനായി നേരത്തെ കോണ്‍സുല്‍ ജനറലിന് ദുബൈ കെഎംസിസി അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യം സിജി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇപ്പോള്‍ കേന്ദ്രം ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി അറിയിച്ചിരിക്കുകയാണെന്ന് ദുബൈ കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു.
ആകെ യാത്രക്കാരുടെ പട്ടിക കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിലേക്കായാണ് രജിസ്‌ട്രേഷന്‍. വിമാന നിരക്കും മറ്റു കാര്യങ്ങളും സംബന്ധിച്ച് ചര്‍ച്ച നടന്നു വരികയാണെന്നും ദുബൈ കെഎംസിസി വ്യക്തമാക്കി.

Tags:
INTERNATIONAL