Latest

6/recent/ticker-posts

Header Ads Widget

ലോക്‌ഡൗൺ കാല പെരുന്നാൾ ഇളവ്:ദുരുദ്ദേശം,ആസൂത്രിതം..?

ലോക്‌ഡോൺ നിയന്ത്രണത്തിനിടയിലെ  പെരുന്നാൾ ഇളവ് വലിയ തോതിൽ വിമർശന വിധേയമായിരിക്കുന്നു.മുസ്‌ലിം സമുദായ നേതാക്കൾ അനാവശ്യ സമ്മർദ്ദം ചെലുത്തിയാണ് ഇളവ് നേടിയെടുത്തതെന്നെ വിമർശനമാണ് ഇതിൽ പ്രധാനം.മുസ്‌ലിം നേതാക്കളുമായി
ലോക്ഡൗൺ സാഹര്യം വിലയിരുത്താൻ മുഖ്യമന്ത്രി വീഡിയോകോൺഫറൻസ് വഴി അവസാന യോഗം ചേർന്നത് മെയ് 18നാണ്.
കോഴിക്കോട് കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സമുദായ നേതാക്കൾ ഭൂരിഭാഗവും പങ്കെടുത്തു.  പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കാമെന്ന  സുപ്രധാന തീരുമാനം കൈകൊണ്ടത് ഈ യോഗത്തിലാണ്. യോഗ ദിവസം  മുഖ്യമന്ത്രി പതിവ് പത്രസമ്മേളനത്തിൽ നേതാക്കൾ കൈകൊണ്ട സമീപനത്തെ ആവർത്തിച്ചു അഭിനന്ദിച്ചു.
 

"ലോക്ക്ഡൗണിനെ തുടര്‍ന്ന് ആരാധനാലയങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. വിശ്വാസികളെ സംബന്ധിച്ച് ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ കഴിയാത്തതു ഏറെ മനഃപ്രയാസമുണ്ടാക്കുന്നതാണ്‌. എന്നാല്‍ മഹാമാരി നിയന്ത്രിക്കാനുള്ള പോരാട്ടത്തില്‍ ഇത്തരം ഒത്തുചേരലുകളൊന്നും അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇക്കാര്യത്തില്‍ മതനേതാക്കളും വിശ്വാസി സമൂഹവും വലിയ സഹകരണമാണ് നല്‍കിവരുന്നത്. ഈ നിലയിലുള്ള ജാഗ്രതയും കരുതലും ഒത്തൊരുമയുമാണ് കോവിഡ് 19നെ നിയന്ത്രിക്കുന്നതില്‍ വിജയം കൈവരിക്കാന്‍ നമ്മെ സഹായിച്ചത്.
 


സമൂഹത്തിന്‍റെ ഭാവിയെകരുതി പള്ളികളിലെയും ഈദ്ഗാഹുകളിലെയും നമസ്കാരം ഒഴിവാക്കാന്‍ തീരുമാനമെടുത്ത മതനേതാക്കളെ അഭിനന്ദിക്കുന്നു. അവരുടെ സഹകരണത്തിന് നന്ദി പറയുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ നീളുന്നു.ഈ പറഞ്ഞ യോഗത്തിലോ  അതല്ലാതെയൊ പെരുന്നാൾ പ്രമാണിച്ചു പ്രത്യേക ഇളവുകൾ അനുവദിക്കണമെന്ന് ഏതെങ്കിലും സംഘടനകൾ  സർക്കാറിനോട് ആവശ്യപ്പെട്ടതായി അറിവില്ല. പിന്നെ എന്തിനാണ് ഈ 'കടുത്ത' സാഹചര്യത്തിൽ, പെരുന്നാളിന്റെ മറവിൽ സകല അതിർ വരമ്പുകളും ലംഗിച്ചു ഊരു ചുറ്റാൻ മണിക്കൂറുകൾ അധികമായി അവസരം നൽകിയത്...⁉️
 

മുസ്‌ലിം സമുദായത്തെ സംബന്ധിച്ചെടുത്തോളം ഏറ്റവും ശ്രേഷ്ഠമായ റമദാനിൽ പോലും പള്ളിയിൽ ആരാധന നിർവഹിക്കാൻ അവസരമില്ലാത്ത,  പെരുന്നാൾ നമസ്കാരത്തിന് പോലും  ആരാധനാലയങ്ങളിൽ പോകാൻ കഴിയാത്ത സ്ഥിതി വിശേഷം നിലനിൽക്കെ, ഷോപ്പിങ്ങിനും കറങ്ങിതിരിയാനും  ഇളവ് കൊടുത്തത് ഏത് കൂട്ടരെ  പ്രലോഭിപ്പിക്കാനാണ്.  

വെള്ളിയാഴ്ചയും ശനിയാഴ്ചയും പെരുന്നാൾ ദിവസമായ ഞായറാഴ്ചയും ഇളവുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇത് വല്ലാത്ത ചതിയായിപ്പോയി.കോവിഡ് 19 പ്രചരിക്കാൻ കാരണം നിസാമുദ്ധീൻ തബ്‌ലീഗ് സമ്മേളനമാണെന്ന് പി എസ് സി ചോദ്യാവലിവഴി ഒരു സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കാൻ ഇടം കണ്ടെത്തിയവർക്ക് ഈ സമുദായത്തിന്റെ പേരിൽ കുതിര കയറാൻ മറ്റൊരു അവസരം നൽകുകയല്ലേ ഇതുവഴി?  ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചെയ്തതെന്ന് ചോദിക്കുന്നവരോട് എന്ത് ഉത്തരമാണ് പറയുക....❓
 

ആരാധനയെക്കാളും ഒട്ടും പ്രധാനമല്ല പെരുന്നാൾ രാവുകളിലെ  പർച്ചയ്‌സിംഗ് എന്ന് തിരിച്ചറിവില്ലാത്ത  ഒരു സമുദായാൻഗവും ഉണ്ടായിരിക്കില്ല.  ജീവനും ആരോഗ്യവും ഏറെ പ്രാധാന്യം ഉള്ളതാണെന്ന്  തിരിച്ചറിയാത്തവരും ഉണ്ടാകാനിടയില്ല.
പ്രത്യേക ഇളവ് നൽകി,അവസരം കൊടുത്തത് എന്തിന്റെ പേരിലാണെങ്കിലും,  ഏത് മറപിടിച്ചാണെങ്കിലും കാര്യങ്ങൾ രണ്ടു ദിവസം കൊണ്ട്  കൈവിട്ട പോലെയായി എന്ന് പറയാതിരിക്കാൻ വയ്യ.  


കഴിഞ്ഞ ദിവസങ്ങളിൽ  നഗരത്തിലും നാട്ടിൻ പുറത്തും കണ്ട കാഴ്ചയും തിക്കും തിരക്കും  വേദനിപ്പിക്കുന്നതാണ്...അതിലേറെ ഭയപ്പെടുത്തുന്നതും.കേരളത്തിൽ കോവിഡ് സ്ഥിരീകരണ കണക്ക് പതിന്മടങ്ങായി വർധിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽതന്നെ കാണിച്ച ഈ സർക്കാർ സ്പോൺസേർഡ് ജാഗ്രതകുറവ് ഇത് വരെ നാം ചെയ്ത ത്യാഗത്തെ അവമതിക്കുന്നതുമാതായി.

നിസാർ ഒളവണ്ണ
( എഡിറ്റർ, ന്യൂസ് കേരള ഡെയ്ലി )

Post a Comment

0 Comments