നരിക്കുനി കാവും പൊയിലിൽ  ബുധനാഴ്ച രാത്രി പത്ത്മണിയോടെ റോഡിൽ പ്രദേശവാസിയല്ലാത്ത വ്യക്തിയെ കണ്ടതാണ് പ്രശ്നത്തിന്റെ തുടക്കം.നാട്ടുകാരിലൊരാൾ ജോലികഴിഞ്ഞ് തിരികെ വീട്ടിലേക്കുള്ള യാത്രയിൽ വാഹനം നിർത്തിയ മാധ്യമ പ്രവർത്തകനോട് സ്ഥലവും പേരും ചോദിച്ചെങ്കിലും പറയാൻ കൂട്ടാക്കാതിരുന്നതാണ് പ്രദേശ വാസികളുടെ സംശയത്തിന് ഇടവരുത്തിയതെന്നും ഗ്രാമ പഞ്ചായത്തംഗം വേണുഗോപാൽ പറത്തു.

സ്ഥിരമായി കള്ളൻമാരുടെ ശല്യം ഉണ്ടാവാറുള്ള പ്രദേശമാണ് കാവുംപൊയിൽ.അത് കൊണ്ടാണ് അസമയത്തു കണ്ട മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്തതെന്നും നാട്ടുകാരും പറയുന്നു.അതല്ലാതെ മാധ്യമപ്രവർത്തകനെ മർദ്ദിചെന്നും മറ്റുമുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്നും നരിക്കുനി ഗ്രാമപഞ്ചായത്ത് അംഗം വേണുഗോപാൽ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്നും പരാതിക്കാരൻ പറഞ്ഞ പ്രകാരം പ്രശ്നം വഷളാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ദൃസാക്ഷികളും വ്യക്തമാക്കി.


വ്യജവാർത്ത നൽകി കാവുംപൊയിൽ പ്രദേശത്തെ ജനങ്ങളെ അവഹേളിക്കുകയും യുവാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള  നടപടിയിൽ പ്രതിഷേധിച്ചുമാണ് മാധ്യമം ദിനപത്രം കത്തിച്ചത്.നരിക്കുനി പഞ്ചായത്തിലുടനീളം മാധ്യമം ദിനപത്രം ബഹിഷ്കരിക്കുമെന്നും  നാട്ടുകാർ വ്യക്തമാക്കി.