നരിക്കുനിയുടെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ  മോഷ്ടാവിനെയാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോട് കൂടി നാട്ടുകാർ പിടികൂടിയത്.പാലങ്ങാട് പൂളക്കാപറമ്പിലെ ഒരു വീട്ടിൽ മോഷണശ്രമം നടത്തുന്നതിനിടെയാണ് നരിക്കുനി കൊടോളി സ്വദേശിയായ ഇയാൾ പിടിയിലായത്.


കൊടുവള്ളി പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.മുൻപ് മൂർഖൻകുണ്ട് പ്രദേശത്ത് അർദ്ധ രാത്രിയിൽ സിസിടിവിയിൽ കുടുങ്ങിയ വ്യക്തി ഇയാൾ തന്നെയാണെന്നാണ് നിഗമനം.കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.