Trending

പോ​ക്‌​സോ കേ​സി​ല്‍ അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍

പന്ത്രണ്ടുകാരിക്ക് ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത അധ്യാപികയെ റിമാന്റ് ചെയ്തു.താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണി(35)യെ ആണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപത്തെ കളിസ്ഥലത്ത് എത്തിയ വിദ്യാര്‍ത്ഥിനിയെ മാറ്റി നിര്‍ത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തുവെന്നായിരുന്നു പരാതി. 


പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ അന്വേഷണത്തിന് ശേഷം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തത്.

ഏപ്രിൽ 16-നാണ് കേ​സി​നാസ്പദമായ സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ വി​ദ്യാ​ർ​ഥി​നി വീ​ടി​ന​ടു​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ സൈ​ക്കി​ൾ പ​രി​ശീ​ല​നം ന​ട​ത്തു​ന്പോ​ൾ അധ്യാപിക മൊ​ബൈ​ലി​ലെ അ​ശ്ലീ​ല ചി​ത്രം കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ്വകാര്യ സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായ ലീലാമണി പന്ത്രണ്ടുകാരിയുടെ മാതാവിനോട് അശ്ലീല രീതിയില്‍ പെരുമാറിയിരുന്നതായും പരാതിയുണ്ട്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.
Previous Post Next Post
3/TECH/col-right