യു എ ഇയിലെ വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു.താമസ വിസക്കാർക്കും, സന്ദർശകവിസക്കാർകും ഈ ആനൂകൂല്യം ലഭിക്കും. ഇതോടെ മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീർന്നവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കും.
വിസാ കാലാവധി തീർന്ന് അനധികൃതമായി യു എ ഇയിൽ തുടരുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാൻ മെയ് 18 മുതൽ മൂന്ന് മാസം സമയം അനുവദിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാകുന്ന തീരുമാനമാണിത്.
താമസ കുടിയേറ്റവുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കുന്നതിനാൽ ഫലത്തിൽ പൊതുമാപ്പിന്റെ പ്രയോജനമാണ് പ്രവാസികൾക്ക് ലഭിക്കുക. പിഴയുള്ളതിനാൽ പ്രത്യേക വിമാനങ്ങളിൽ പോലും നാടണയാൻ ബുദ്ധിമുട്ടിയിരുന്നവർക്ക് രാജ്യത്തേക്ക് മടങ്ങാൻ തീരുമാനം വഴിയൊരുക്കും.
ദുബൈയിലെ ആരോഗ്യപ്രവർത്തകർക്ക് ഗോൾഡൻ വിസ; 212 ഡോക്ടർമാർക്ക് വിസ നൽകി
ദുബൈ ഹെൽത്ത് അതോറിറ്റിക്ക് കീഴിൽ കോവിഡ് പ്രതിരോധത്തിന്റെ മുൻനിയിൽ പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്ക് പത്തവർഷത്തെ ഗോൾഡൻ വിസ നൽകും. ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.212 ഡോക്ടർമാർക്ക് ഗോൾഡൻ വിസ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.ഹെൽത്ത് അതോറിറ്റിക്ക് കീഴിലെ വിവിധ സ്പെഷ്യാലിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നവർക്കും ഗോൾഡൻ വിസ നൽകും.
Tags:
INTERNATIONAL