Trending

കോവിഡിന് പിന്നാലെ ഭീഷണിയായി എലിപ്പനിയും ഡെങ്കിപ്പനിയും

കോവിഡ് ആശങ്കക്കിടെ കൊല്ലം ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. പത്തനാപുരത്ത് മൂന്നുപേര്‍ക്ക് എലിപ്പനിയും ജില്ലയില്‍ മൂന്നുപ്രദേശങ്ങളിലായി ഡെങ്കിപ്പനിയും കണ്ടെത്തി. വേനൽ മഴയത്ത് രോഗപ്പകര്‍ച്ച കൂടുതലാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി.



പത്തനാപുരത്ത് വിദ്യാര്‍ഥി ഉൾപ്പെടെ മൂന്നുപേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ കുണ്ടയത്ത് രണ്ടുപേർക്കും പിറവന്തൂർ പഞ്ചായത്തിലെ പുന്നലയിൽ ഒരാൾക്കും രോഗം കണ്ടെത്തി. പനിയും ശരീര വേദനയുമായി പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

കൊല്ലം കോർപ്പറേഷൻ പരിധിയിലെ വാടി, കൈകുളങ്ങര എന്നിവിടങ്ങളിലും ഇടമുളയ്ക്കൽ, ഏരൂർ ഗ്രാമപഞ്ചായത്തുകളിലുമാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. എരൂർ പഞ്ചായത്തിലെ ഭാരതിപുരത്താണ് കൂടുതൽ ഡെങ്കിപ്പനി ബാധിതര്‍. നിലവിൽ 20 പേര്‍ക്ക് ഇവിടെ മാത്രം ഡെങ്കിപ്പനി ബാധിച്ചു.

രോഗബാധ തടയാനായി ഡെങ്കിപ്പനി സർവൈലൻസ് ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി റാപ്പിഡ് റെസ്പോണ്‍സ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right