Trending

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരും മലപ്പുറം സ്വദേശികൾ, ഒപ്പം യാത്ര ചെയ്തവരുടെ നിരീക്ഷണം കർശനമാക്കി

കോഴിക്കോട് : കേരളത്തിൽ ഇന്നലെ  കൊവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളും മലപ്പുറം സ്വദേശികൾ. ഏഴാം തീയതി വിദേശത്ത് നിന്നും പ്രവാസികളുമായി എത്തിയ വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും. 


മെയ് ഏഴിന് ദുബായ് ദുബായിൽ നിന്നും കരിപ്പൂരിലേക്കുള്ള വിമാനത്തിൽ എത്തിയ പ്രവാസിയാണ് രോഗം സ്ഥിരീകരിച്ച ആദ്യത്തെയാൾ. മലപ്പുറം കോട്ടക്കൽ ചാപ്പനങ്ങാടി സ്വദേശിയായ ഈ 39-കാരൻ വൃക്ക രോഗി കൂടിയാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് നേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഇയാളെ മാറ്റിയിരുന്നു. പിന്നീട് നടത്തിയ സാംപിൾ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് രോഗമുള്ളതായി വ്യക്തമായത്. ഇയാൾക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത 13 പേരെ തിരിച്ചറിഞ്ഞ് കൊവിഡ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

മലപ്പുറത്തെ തന്നെ എടപ്പാൾ നടുവട്ടം സ്വദേശിയായ 24 കാരനാണ് കൊവിഡ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ മെയ് 7ന് നെടുമ്പാശ്ശേരിയിൽ എത്തിയ ഇയാളെ കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിനെ തുടർന്ന്ക കളമശേരി ഗവ.മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു. 


വിമാനത്തിൽ ഒപ്പം യാത്ര ചെയ്തവർ അല്ലാതെ ഇരുവരുടേയും സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേരില്ലെന്നാണ് കരുതുന്നത്.
Previous Post Next Post
3/TECH/col-right