തിരുവനന്തപുരം: പാസില്ലാതെ അതിർത്തിയിൽ എത്തുന്നവരെ തിരിച്ചയക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാസ് ഇല്ലാതെ, പാസിന് അപേക്ഷിക്കുക പോലും ചെയ്യാതെ അതിർത്തിയിൽ എത്തുന്നവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനം നൽകില്ലെന്നും തിരുവനന്തപുരത്ത് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
പാസ് കിട്ടിയാൽ മാത്രമേ നിലവിലുള്ള സ്ഥലത്തുനിന്ന് ആളുകൾ യാത്ര പുറപ്പെടാൻ പാടുള്ളുവെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പാസ് ഇല്ലാതെ ആളുകൾ എത്തുന്നത് സംസ്ഥാനം ഒരുക്കിയ ക്രമീകരണങ്ങളുടെ താളം തെറ്റിക്കും. ഇത് അനുവദിക്കില്ലെന്നും വ്യവസ്ഥകൾ എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
ഓരോ ചെക്ക്പോസ്റ്റുകളിലൂടെയും കടന്നുവരാവുന്ന ആളുകൾക്ക് പരിധിയുണ്ട്. അതിനനുസരിച്ചാണ് പാസ് അനുവദിക്കുന്നത്. എല്ലാവർക്കും ഒരേസമയം കടന്നു വരണമെന്ന അവശ്യം അംഗീകരിക്കാനാകില്ല. ആളുകളുടെ പ്രയാസങ്ങൾ സർക്കാർ മനസിലാക്കുന്നുണ്ട്. ആ പ്രയാസങ്ങളെ മുതലെടുത്ത് വ്യാജപ്രചരണം പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാസിൽ രേഖപ്പെടുത്തിയ തിയതിയിൽ ചെറിയ വ്യത്യാസങ്ങളുണ്ടായാലും അക്കാര്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയാൽ അവരെ കടത്തി വിടുന്ന നിലപാട് സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിന് ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പോലിസുകാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:
KERALA