Trending

ജോലി ആവശ്യാര്‍ഥം ജില്ല വിട്ട് സ്ഥിരമായി പോകുന്നവര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ് നല്‍കും: മുഖ്യമന്ത്രി.

തിരുവനന്തപുരം: ജോലി ആവശ്യാര്‍ഥം സ്ഥിരമായി ജില്ല വിട്ട് പോകേണ്ടി വരുന്നവര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് പാസ് അനുവദിക്കുക. മറ്റുള്ളവര്‍ക്ക് ജില്ല വിട്ടുപോകാന്‍ പാസ് അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇതു വഴി പാസ് കിട്ടാത്തവര്‍ക്ക് അതിന്റെ മാതൃക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പകര്‍ത്തി എഴുതി അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസിലെത്തി പാസ് വാങ്ങാം. മുഖ്യമന്ത്രി അറിയിച്ചു.


സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐ എസ് ആര്‍ ഒ, ഐ ടി മേഖലകളിലുള്ളവര്‍, ഡാറ്റാ സെന്റര്‍ ജീവനക്കാര്‍ മുതലായവര്‍ക്ക് മറ്റ് ജില്ലകളിലേക്ക് യാത്രചെയ്യുന്നതിന് പോലീസ് പാസ് വാങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതി.


വൈകീട്ട് ഏഴു മുതല്‍ അടുത്തദിവസം രാവിലെ ഏഴു മണി വരെയുളള യാത്രാനിരോധനവും ഇവര്‍ക്ക് ബാധകമായിരിക്കില്ല. എന്നാല്‍ ഹോട്ട് സ്പോട്ട് മേഖലകളിലേക്ക് പോലീസ് പാസ് നല്‍കില്ല. https://pass.bsafe.kerala.gov.in/ എന്ന വെബ് സൈറ്റിലൂടെയാണ് പാസിന് അപേക്ഷിക്കേണ്ടത്.
Previous Post Next Post
3/TECH/col-right