Trending

കണ്ടമ്മാൽ കെ പി മൂസക്കുട്ടി മാസ്റ്റർ(79) നിര്യാതനായി

പന്നൂർ:റിട്ടേഡ് അധ്യാപകനും   പൗരപ്രമുഖനും ആയിരുന്ന കണ്ടമ്മാൽ  കെ പി മൂസക്കുട്ടി മാസ്റ്റർ (79) നിര്യാതനായി.

പന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെൻറ് യു പി സ്കൂൾ കരുവമ്പൊയിൽ , ഗവൺമെൻറ്  എൽ പി സ്കൂൾ മലപുറം  എന്നിവിടങ്ങളിൽ അദ്ധ്യാപകനായും, പന്നിക്കോട്ടൂർ ഗവൺമെൻറ് എൽ പി സ്കൂളിൽനിന്ന്  പ്രധാന അധ്യാപകനായും  റിട്ടയർ ചെയ്തു. പന്നൂർ അവൻവാറുൽ ഇസ്ലാം മദ്രസ കമ്മിറ്റി മുൻസെക്രട്ടറിയായിരുന്നു 


ഭാരൃ:ഫാത്തിമ. മക്കൾ: നൗഫൽ ( ഗവൺമെൻറ് യുപിസ്കൂൾ കരുവമ്പൊയിൽ) , സാദിഖ് (ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പൂനൂർ)
സലീന ടീച്ചർ (ന്യൂ എ എം എൽ പി സ്കൂൾ കച്ചേരിമുക്ക്),ബുഷ്റ  ഇയ്യാട്.


മരുമക്കൾ : മൂസമാസ്റ്റർ എകരൂൽ  (ഗവൺമെൻറ് ജി എച്ച് എസ് എസ് മേപ്പാടി), ലത്തീഫ് ഇയ്യാട് (ബഹറൈൻ), ഷബ്ന എകരൂൽ , മാഷിത ചളിക്കോട്.


ഖബറടക്കം ഇന്ന്‌ രാവിലെ 9 മണിക്ക് മയ്യിത്ത്  പന്നൂർ ജുമാമസ്ജിദിൽ.
Previous Post Next Post
3/TECH/col-right