Trending

എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡ്:180 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ മൊകവൂർ കോക്കളം വയലിന് തെക്ക് ഭാഗത്ത് നിന്നും 100 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.ജോയിൻ്റ് എക്സൈസ് കമ്മീഷണർ വി.ആർ അനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്.കേസ് ചേളന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.


മറ്റൊരു പരിശോധനയിൽ കുന്നമംഗലം  സങ്കേതം അധികാരത്തൊടി ശ്മശാനത്തിൻ്റെ സമീപമുള്ള പൊന്തക്കാടിൻ്റെ താഴെയുള്ള ഭാഗത്ത്   നിന്നും രഹസ്യമായ നിലയിൽ സൂക്ഷിച്ച 80  ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.കേസ് കുന്നമംഗലം എക്സൈസ് റെയ്ഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.പരിശോധനാസംഘത്തിൽ  സിവിൽ എക്സൈസ് ഓഫീസർമാരായ ബിനീഷ് കുമാർ, അഖിൽ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവരുണ്ടായിരുന്നു. 


കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.ഇക്കാലയളവിൽ നാൽപ്പതോളം  കേസുകൾ രജിസ്റ്റർ ചെയ്യുകയും മേൽ കേസുകളിൽ നിന്നായി ആറായിരത്തിലധികം ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Previous Post Next Post
3/TECH/col-right