Trending

കുവൈറ്റിൽ മുഴുസമയ കർഫ്യു; ഇന്ന് മരിച്ചവരിൽ മലയാളിയും.

കുവൈറ്റ് സിറ്റി:കുവൈറ്റിൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. മെയ് 10 ഞായറാഴ്ച മുതൽ മെയ് 30 ശനിയാഴ്ച വരെയാണ് നിയന്ത്രണം.കോവിഡ് 19 വ്യാപനം രാജ്യത്ത് ത്വരിതഗതിയിലായതിന്റെ പാശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണ് നടപടി. രാജ്യത്തു കോവിഡ്  ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്.


നിലവിലെ പതിനാറു മണിക്കൂർ കർഫ്യൂ സമയം. ഞായറാഴ്ച മുതൽ 24 മണിക്കൂർ ആയി വർദ്ധിക്കും. കർഫ്യൂ നിയന്ത്രണത്തിൽ ഇളവുണ്ടാകുന്ന വിഭാഗങ്ങളെ കുറിച്ചുള്ളതടക്കമുള്ള വിശദീകരണങ്ങൾ പിന്നീട് വാർത്താസമ്മേളനത്തിൽ വിശദമാക്കുമെന്നു സർക്കാർ വക്താവ് താരിഖ് അൽ മസ്റം  ട്വിറ്ററിൽ അറിയിച്ചു.

അതിനിടെ കുവൈറ്റിൽ ഇന്ന് 641 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 7208 ആയി. മലയാളിയടക്കം ഇന്ന് മൂന്ന് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.കൊല്ലം  വെൺപാലക്കര തെക്കുംഭാഗത്ത് രാജു അശോകൻ (50) ആണ് മരിച്ചത്. കോവിഡ് പ്രൊട്ടോക്കോൾ അനുസരിച്ച് സംസ്കാരം കുവൈറ്റിൽ തന്നെ നടക്കും. ഭാര്യ: ലേഖ. മകൾ: കൃഷ്ണപ്രിയ
Previous Post Next Post
3/TECH/col-right