കോഴിക്കോട് : ജില്ലയിലെ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ 5 ല്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതിന്റെ പ്രവര്‍ത്തനസമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണിവരെ മാത്രമായിരിക്കുന്നതാണ്.ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ ഒഴികെ 2 നിലകളിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമുണ്ടായിരിക്കില്ല.
എസ്.എം സ്ട്രീറ്റ് പാളയം ,വലിയങ്ങാടി തുടങ്ങിയ മാര്‍ക്കറ്റ് സെന്‍ററുകളില്‍ അവശ്യവസ്തുക്കളുടെ വ്യാപാരകേന്ദ്രങ്ങളല്ലാതെ മറ്റു കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഹോള്‍സെയില്‍ തുണിക്കച്ചവടകേന്ദ്രങ്ങള്‍ ജില്ലയില്‍ എവിടെയും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
കോഴിക്കോട് ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ 5 മണിവരെയായിരിക്കും.
സിനിമാ തിയേറ്റര്‍, ഷോപ്പിംഗ് മാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജ്വല്ലറി ഷോപ്പുകള്‍, ബഹുനില കെട്ടിടങ്ങളുള്ള ആവശ്യവസ്തുക്കളല്ലാത്തവയുടെ വ്യാപാര കേന്ദ്രങ്ങള്‍ മുതലായവ പ്രവര്‍ത്തിക്കുന്നതും മത്സരങ്ങള്‍, ടൂര്‍ണ്ണമെന്റുകള്‍, എന്നിവ നടത്തുന്നതും ഒാഡിറ്റോറിയങ്ങളില്‍ വെച്ചുള്ള പരിപാടികള്‍ നടത്തുന്നതും നിരോധിച്ചതാണ്.

Tags:
KOZHIKODE