ന്യൂഡൽഹി: പെട്രോളിനും ഡീസലിനുംമേലുള്ള അധിക എക്സൈസ് നികുതി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. റോഡ് സെസിന്റെ രൂപത്തിൽ ലിറ്ററിന് എട്ടുരൂപയാണ് വർധിപ്പിച്ചത്. എന്നാൽ വില വർധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.


കൂടാതെ പ്രത്യേക അധിക തീരുവയും വർധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് അഞ്ചുരൂപയും പെട്രോളിന് രണ്ടുരൂപയുമാണ് വർധിപ്പിച്ചത്ഫലത്തിൽ പെട്രോളിന് 13 രൂപയും ഡീസലിന് ലിറ്രറിന് പത്ത് രൂപയുമാണ് വർധിച്ചത്. 


എന്നാൽ വിലവർധന എണ്ണ കമ്പനികളിൽ നിന്നാണ് ഈടാക്കുകയെന്നും പമ്പുകളിലെ എണ്ണവിലയിൽ മാറ്റമുണ്ടാകില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.