താമരശ്ശേരി :ജീപ്പും പിക്കപ്പും കൂട്ടിയിടിച്ചു പിക്കപ്പ് ഡ്രൈവർ മരിച്ചു.
കൂടത്തായി മുല്ല സോപ്പ് കമ്പനി പാർട്ണർ കൊടുവള്ളി കരീറ്റിപ്പറമ്പ് തുടിയേരിക്കണ്ടി ബഷീർ (35)ആണ് മരണപ്പെട്ടത്.
ഇന്ന് വൈകുന്നേരം നാലു മണിയോടെ വെഴുപ്പൂർ വൃന്ദാവൻ എസ്റ്റേറ്റിന് മുൻ വശത്തു (വേലായുധൻ പാറക്ക് സമീപം )ആണ് അപകടമുണ്ടായത്.
ജീപ്പ് യാത്രക്കാരായ ഏകരൂൽ സ്വദേശികളായ അബു, ഹാരിസ്, റിൻഷാ എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കെ എം സി ടി ആശുപത്രിയിൽ നിന്ന് വരികയായിരുന്നു ജീപ്പ് യാത്രക്കാർ.
ചുങ്കത്തു നിന്ന് കൂടത്തായിയിലേക്ക് വരികയായിരുന്ന മുല്ല ബാർ സോപ്പ് കമ്പനിയുടെ പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്.
ബഷീർ |

Tags:
THAMARASSERY