Trending

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കും; പരീക്ഷാ തീയതികളായി.

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുടങ്ങി പോയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ മെയ് 21 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് മന്ത്രിസഭാ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിർണയം മെയ് 13 ന് തുടങ്ങും.


ലോക്ക്ഡൗൺ കാരണം നിലച്ചുപോയ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകൾ മെയ് 21-നും 29-നും ഇടയിൽ ക്രമീകരിക്കാനാണ് ശ്രമം എന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂർത്തിയായവയുടെ മൂല്യനിർണയം മെയ് 13-ന് തുടങ്ങും. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകർക്ക് പരിശീലനം ഓൺലൈനായി നടക്കുകയാണ്. ഇത് പൂർത്തിയാക്കും. 


ഇതിന് പുറമേ, പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനൽ ഉപയോഗിച്ച് കൈറ്റ് നടത്തും. സമഗ്ര പോർട്ടലിൽ അധ്യാപകരുടെ ലോഗിൻ വഴി ഡിജിറ്റൽ സാമഗ്രികൾ ലഭ്യമാകും. പ്രൈമറി, അപ്പർ പ്രൈമറി അധ്യാപകർക്ക് മെയ് 14-ന് പരിശീലനം തുടങ്ങും.

സ്കൂളുകൾ തുറക്കാൻ വൈകുന്ന സാഹചര്യമുണ്ടായാലും കുട്ടികൾക്കായി ജൂൺ 1 മുതൽ പ്രത്യേക പഠന പരിപാടി വിക്ടേഴ്സ് ചാനലിൽ തുടങ്ങും. ഈ ചാനൽ എല്ലാവർക്കും കിട്ടുന്നുണ്ടെന്ന് കേബിൾ ഓപ്പറേറ്റർമാരും ഡിടിഎച്ചുകാരും ഉറപ്പാക്കണം. വെബിലും മൊബൈലിലും ക്ലാസ്സുകൾ കിട്ടും. ഈ സൗകര്യമില്ലാത്ത കുട്ടികൾക്ക് പ്രത്യേക സംവിധാനവും ഉറപ്പാക്കും.
Previous Post Next Post
3/TECH/col-right