എളേറ്റിൽ: ചൂടിനു ആശ്വാസമായി മലയോര മേഖലയിൽ കനത്ത മഴ. ഇന്ന് ഉച്ചക്കഴിഞ്ഞാണ് മലയോര
മേഖലയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്തത്. ചിലയിടങ്ങളിൽ
ആലിപ്പഴ വർഷവുമുണ്ടായി.കനത്തമഴയെത്തുടർന്നു പലയിടങ്ങളിലും
വെള്ളക്കെട്ടുകൾ അനുഭവപ്പെട്ടു. ഈ ദിവസങ്ങളിൽ ഉച്ചക്ക് ശേഷം ഇടിമിന്നലോടു
കൂടി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.
ഇന്നലെ 4.30ന് ആരംഭിച്ച മഴയോടൊപ്പം ശക്തമായ കാറ്റു വീശി വ്യാപകമായ നാശ നഷ്ടങ്ങൾ സംഭവിച്ചു.കത്തറമ്മൽ പ്രദേശത്ത് നിരവധി മരങ്ങളാണ് പൊട്ടിവീണത്.
മൊരട്ടമ്മൽ പറമ്പിൽ നിന്നും പ്ലാവ് HT ലൈനിന് മുകളിലേക്ക് വീണ് വൈദ്യുതി ബന്ധവും തകരാറിലായി. നിരവധിയാളുകളുടെ പറമ്പിലെ തേക്ക്, കവുങ്ങ്, തെങ്ങ്, മാവ് എന്നിവ കടപുഴകി വീണു.ഉറിയങ്ങൽ മുഹമ്മദ് എന്നവരുടെ വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണത് മുറ്റത്ത് നിർത്തിയിട്ട കാറിന്റെയും സിറ്റൗട്ടിനോടും ചേർന്നാണ്. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്.
നിരവധി വാഴ, കപ്പ എന്നീ കൃഷിയിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.പരപ്പൻ പൊയിലിലും,മെഴുപാറക്കൽ കാവിലും ,താമരശ്ശേരി KSRTC ബസ്സ്റ്റാന്റിനടുത്തും മരങ്ങൾ കടപുഴകി വീണു.
കത്തറമ്മൽ അങ്ങാടിയിലെ ഡേ ഫ്രഷ് സൂപ്പർ മാർക്കറ്റിന്റെ താൽക്കാലിക ഭിത്തിയും കാറ്റിൽ തകർന്നു.
അയൽ വീടുകളിലെ യുവാക്കളാണ് ഞൊടിയിടയിൽ സംഭവസ്ഥലങ്ങളിലെത്തി ആവശ്യമായ സഹായങ്ങൾ ചെയ്തത്.

Tags:
ELETTIL NEWS