ഷാർജ: ഷാർജ അൽനഹ്ദ മേഖലയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. യു എ ഇ സമയം ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് നിലകളുള്ള അബ്കോ ബിൽഡിങിൽ തീപടർന്നത്.
കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്നാണ് ആദ്യം തീ ഉയർന്നത്.
ഫ്ലാറ്റുകളിലടക്കം നിരവധി പേർ താമസിക്കുന്ന കെട്ടിടമാണിത്. കോവിഡ് ലോക്ക്ഡൗൺ സമയമായതിനാൽ കൂടുതൽ താമസക്കാരും കെട്ടിടത്തിന് അകത്ത് തുടരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. പലരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെകെട്ടിടങ്ങളിലേക്ക് തീപടരാൻ സാധ്യതയുള്ളതിനാൽ അവിടെയുള്ള താമസക്കാരെയും ഒഴിപ്പിക്കുകയാണ്.
വിവിധ എമിറേറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിൻ്റെ താഴ്ഭാഗങ്ങളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും മുകളിൽ നിന്ന് തീ അടർന്ന് വീണതിനാൽ തീ പിടിച്ചിട്ടുണ്ട്.
ഷാർജ സിവിൽ ഡിഫൻസ് ടീമുകളുടെ പെട്ടെന്നുള്ള ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. മിന ഫയർ സ്റ്റേഷനിൽ നിന്നുള്ള സിവിൽ ഡിഫൻസ് ക്രൂവും അൽ നഹ്ദയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
പോലീസ് ഓപ്പറേഷൻ റൂമിന് കോൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആണ് അവർ പെട്ടെന്ന് എത്തിച്ചേർന്നത്.തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു
Tags:
INTERNATIONAL