Trending

വ്യാപാരികൾക്ക് കൈതാങ്ങാവാൻ സാമ്പത്തിക പാക്കേജുമായി:വി.വി.ഇ.എസ്

താമരശ്ശേരി : ലോക്ക് ടൗണിനെ തുടർന്ന് ദുരിതത്തിലായ വ്യാപാരികൾക്ക് കൈത്താങ്ങുമായി വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് കമ്മിറ്റി. 600 മെമ്പർമാരുള്ള യൂണിറ്റിലെ ഓരോ വ്യാപാരിക്കും 30 ,000 രൂപ പലിശ രഹിത സ്വർണ പണയ വായ്പയായി നൽകിയാണ് സംഘടന മാതൃക ആവുന്നത്. 


കാരശ്ശേരി സർവീസ് സഹകരണ ബാങ്കുമായി സഹകരിച്ചു നടത്തുന്ന പദ്ധതിയിൽ മൂന്നു മാസത്തെ പലിശ ബാങ്ക് ഇളവ് നൽകുന്നതും ബാക്കി മൂന്നു മാസത്തെ പലിശയും ഇൻഷുറൻസ് ഉൾപെടെ ഉള്ള മറ്റു ചെലവുകളും താമരശ്ശേരി യൂണിറ്റ് കമ്മിറ്റി വഹിക്കുന്നതുമാണ്. ഇതു കൂടാതെ ചെറിയ തുക മാത്രം ആവശ്യമുള്ളവര്‍ക്കും സ്വര്‍ണ്ണം പണയം വെയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും സംഘടന നേരിട്ട് 5000 രൂപയുടെ പലിശരഹിത വായ്പ 6 മാസത്തെ കാലാവധിയില്‍ നല്‍കുന്നതാണ്.

 പദ്ധതിയുടെ ധാരണ പത്രം  കാരാട്ട് റസാഖ് എം എൽ എ യൂണിറ്റ് പ്രസിഡന്റ്‌ അമീർ മുഹമ്മദ്‌ ഷാജിക്ക് കൈമാറി പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു. കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ കെ അബ്ദുറഹ്മാൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നവാസ്  ഈർ േ പാണ , ഹബീബ് തമ്പി, റെജി ജോസഫ്, ടി .ആർ ഓമന കുട്ടൻ, ഉസ്മാൻ പി. ചെമ്പ്ര, ലിന്റോ തോമസ്,  അബ്ദുൽ റഹീം, കെ. കെ മോഹനൻ, മുർതാസ്, ബോബൻ, സാലി, ഷമീർ, റാഷി എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right