താമരശേരി: മഴക്കാലപൂര്‍വ്വ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനു വേണ്ട മുന്‍കരുതലുകള്‍ നടപ്പിലാക്കുന്നതിനു വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ അവലോകന യോഗം ചേര്‍ന്നു. കാരാട്ട് റസാഖ് എംഎല്‍എ ജില്ലാ കളക്ടര്‍ എസ്.സാംബശിവറാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ജയശ്രീ, ഡിപിഎം എ.നവീന്‍ , താമരശേരി തഹസില്‍ദാര്‍ സി.മുഹമ്മദ് റഫീഖ്, ഡോ. ടി.സി.അനുരാധ തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഇത് വരെ താമരശേരി താലൂക് ആശുപത്രിയില്‍ സ്വീകരിച്ച നടപടികള്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം.കേശവനുണ്ണി വിശദീകരിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ തയാറാണെന്ന് എംഎല്‍എ അറിയിച്ചു. താമരശേരി മേഖലയില്‍ വ്യാപകമായി മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തൃപ്തി രേഖപ്പെടുത്തി.
മഞ്ഞപിത്തത്തിന്റെ ഉറവിട കേന്ദ്രം കണ്ടെത്തി വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കോവിഡിന്റെ പശ്ചാത്തലത്തിലും തദ്ദേശ സ്ഥാപനവുമായി സഹകരിച്ച് കൃത്യമായി നടപ്പാക്കിയതായി മെഡിക്കല്‍ സുപ്രണ്ട് അറിയിച്ചു. ജീവനക്കാരുടെ കുറവ് പല ഘട്ടങ്ങളിലും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി സൂപ്രണ്ട് അറിയിച്ചു. സര്‍ക്കാരില്‍ റിപ്പോര്‍ട്ടു നല്കാന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി.
നിലവിലുള്ള ഡയാലിസിസ് സംവിധാനത്തില്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ള രോഗികളെ പരിഗണിക്കുന്നതിനു വേണ്ടി പുതിയ രണ്ട് ഷിഫ്റ്റുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനും ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുവാനും കളക്ടര്‍ നിര്‍ദേശം നല്കി.

Tags:
THAMARASSERY