Trending

മാസ്‌ക്/മുഖാവരണം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മാസ്‌ക്/മുഖാവരണം  ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍

•    പൊതുജനങ്ങള്‍ സാധാരണ മാസ്‌ക്കുകള്‍  ഉപയോഗിച്ചാല്‍ മതി.


•    മുഖാവരണം ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച്  വൃത്തിയായി കഴുകണം


•    മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക രീതിയില്‍ വിടവുകള്‍ ഉണ്ടാകാത്ത രീതിയിലാണ് മാസ്‌ക് കെട്ടേണ്ടത്. 



•    ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാസ്‌ക്കില്‍ കൈകൊണ്ട് തൊടാന്‍ പാടില്ല. അബദ്ധവശാല്‍ തൊട്ടാല്‍  ഉടന്‍ സോപ്പ്  ഉപയോഗിച്ച് കൈകള്‍ കഴുകണം.
•    ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.


•    ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. കത്തിച്ചുകളയുകയോ ബ്‌ളീച്ചിംഗ്  ലായനിയില്‍ ഇട്ട് അണുവിമുകതമാക്കി കുഴിച്ചുമൂടുകയോ ചെയ്യുക. 


•    ധരിക്കുമ്പോള്‍ മൂക്കിന് മുകളിലും താടിക്ക് താഴ് ഭാഗത്തും എത്തുന്ന തരത്തില്‍ ആദ്യം മുകള്‍ഭാഗത്തെ കെട്ടും( ചെവിക്ക് മുകളിലൂടെ) രണ്ടാമത് താഴ്ഭാഗത്തെ കെട്ട് ഇടുക.(ചെവിക്ക് താഴെ കൂടെ)


•    അഴിച്ചുമാറ്റുമ്പോള്‍ ആദ്യം താഴ്ഭാഗത്തെ കെട്ടും പിന്നീട് മുകള്‍ ഭാഗത്തെ കെട്ടും നീക്കം ചെയ്യുക


•    അഴിച്ചു മാറ്റിയശേഷം നമ്മുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ നശിപ്പിക്കുക


•    നനവുണ്ടായാലോ മാസ്‌ക് വൃത്തിഹീനമാണെന്ന് തോന്നിയാലോ ഉടന്‍ മാറ്റണം.


•    ഒരു കാരണവശാലും കെട്ടിയിരിക്കുന്ന മാസ്‌ക് കഴുത്തിലേയ്ക്ക് താഴ്ത്തുകയോ മൂക്കിന് താഴെ വച്ച് കെട്ടുകയോ ചെയ്യരുത്.


•    സംസാരിക്കുമ്പോള്‍ മുഖാവരണം താഴ്‌ത്തേണ്ട ആവശ്യമില്ല 


•    കോട്ടണ്‍ തുണികൊണ്ട് മാത്രമേ തുണി മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ പാടുളളൂ.


•    പുറത്ത് നിന്നും വാങ്ങിക്കുന്ന തുണി മാസ്‌കുകള്‍ കഴുകി ഉണക്കി ഇസ്തിരിയിട്ട ശേഷം മാത്രം ഉപയോഗിക്കുക


•    ഒരാള്‍ ഉപയോഗിച്ച മാസ്‌കുകള്‍ മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല.


•    ശാരീരിക അകലവും ആരോഗ്യശീലങ്ങളും കര്‍ശനമായി പാലിക്കുക. മാസ്‌കുകളുടെ  ഉപയോഗം ഒരിക്കലും ഇതിനു പകരമാവില്ല.
Previous Post Next Post
3/TECH/col-right