ലോക്ക്ഡൗണിനെത്തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് പാസുകൾ നൽകുന്നതിന് നടപടിക്രമങ്ങളായി. മെയ് മൂന്നിന് വൈകുന്നേരം അഞ്ചുമണിമുതൽ covid19jagratha.kerala.nic.in എന്ന പോർട്ടൽ മുഖേന നോർക്ക രജിസ്റ്റർ നമ്പർ ഉപയോഗിച്ച് യാത്രാ പാസുകൾക്ക് വേണ്ടി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് അപേക്ഷിക്കണം.
ഗർഭിണികൾ, കേരളത്തിൽ ചികിത്‌സ ആവശ്യമുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ, ലോക്ഡൗൺ കാരണം കുടുംബവുമായി അകന്നു നിൽക്കേണ്ടിവന്നവർ, ഇൻറർവ്യൂ/സ്‌പോർട്‌സ്, തീർഥാടനം, ടൂറിസം, മറ്റു സാമൂഹിക കൂട്ടായ്മകൾ എന്നിവയ്ക്കായി തത്കാലം മറ്റു സംസ്ഥാനങ്ങളിൽ പോയവർ, വിദ്യാർഥികൾ എന്നിവർക്ക് മുനഗണന ഉണ്ടായിരിക്കും.
യാത്രാ പാസുകൾ ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങാൻ പാടുള്ളൂ എന്നതിൽ ശ്രദ്ധിക്കണം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരുടെ ശ്രദ്ധയ്ക്ക്
1. മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കുക. ഇതില്‍ വിദ്യാര്‍ത്ഥികള്‍, അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റുമായി പോയവര്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ മുതലായവര്‍ ഉള്‍പ്പെടും.
2. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്കയിലെ പോര്‍ട്ടലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനകം
1,30,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
3. അതിര്‍ത്തിയില്‍ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്‍റയിനിലേക്ക് മാറ്റും.
4.ആരോഗ്യപ്രശ്നമില്ലാത്തവര്‍ക്ക് വീട്ടിലേക്ക് പോകാം. 14 ദിവസം വീട്ടില്‍ ക്വാറന്‍റയിനില്‍ കഴിയണം.
5. ക്വാറന്‍റയിന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും.
അന്തർസംസ്ഥാനയാത്ര: വിവരങ്ങൾക്ക് വാർറൂമുമായി ബന്ധപ്പെടാം
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തുടർനടപടികൾക്കും അതിഥി തൊഴിലാളികളുടെ അന്തർ സംസ്ഥാന യാത്രയും ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന മലയാളികളുടെ പ്രവേശന അനുമതി സംബന്ധിച്ച വിവരങ്ങൾക്കും ഗവ: സെക്രട്ടേറിയറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന വാർ റൂമുമായി ബന്ധപ്പെടാം. നമ്പർ: 0471 2781100, 2781101.