Trending

റേഷൻ കാർഡില്ലാത്ത കുടുംബങ്ങൾക്ക് കാർഡ് നൽകുന്നു.

റേഷൻകാർഡില്ലാത്ത കുടുംബങ്ങൾക്ക് കാർഡ്നൽകുന്നു.വിശദ വിവരങ്ങൾ: നിലവിൽ ഒരു സ്ഥലത്തും റേഷൻ കാർഡില്ലാത്ത കുടുംബങ്ങളുടെ അപേക്ഷ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്.
 

* റേഷൻ കാർഡ് ഒരു താലൂക്കിൽ നിന്നും മറ്റൊരു താലൂക്കിലേക്ക് മാറുകയും എന്നാൽ ലോക്ക്ഡൗൺ കാരണം പുതിയ താലൂക്കിൽ നിന്നും റേഷൻ കാർഡ് നൽകാൻ കഴിയാത്തതുമായ അപേക്ഷകളും പരിഗണിക്കും.
 

* അക്ഷയ കേന്ദ്രങ്ങൾവഴിയോ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
 

* താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷകൾ നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കുന്നതല്ല.
 

* ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിന് ബുദ്ധിമുട്ടാകുകയാണെങ്കിൽ ടി അപേക്ഷകൾ ലോക്ക് ഡൗൺ മാറുന്ന മുറക്ക് അന്വേഷണം നടത്തി തെറ്റായ വിവരങ്ങൾ നൽകിയ അപേക്ഷകനെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും.
 

*കാർഡ് ലാമിനേറ്റ് ചെയ്യുന്നതിന് തടസ്സമെങ്കിൽ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകും.
 

* അപേക്ഷകൻ സത്യവാങ്മൂലം നൽകുക ( കോപ്പി ഇതോടൊപ്പം ഉണ്ട്).



*എല്ലാ അംഗങ്ങളുടെയും ആധാർ കാർഡിന്റെ പകർപ്പ് അപേക്ഷക്കൊപ്പം നൽകുക.

* കാർഡ് കൈപ്പറ്റുന്നതിന് ഓഫീസിൽ എത്തുമ്പോൾ സാമൂഹിക അകലം പാലിക്കുകയും ആരോഗ്യ വകുപ്പും പോലീസും നൽക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും അനുസരിക്കുകയും വേണം.
Previous Post Next Post
3/TECH/col-right