കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ്  ആന്റിനർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ 200 ലിറ്റർ വാഷ് കണ്ടെടുത്തു.പ്രിവന്റീവ് ഓഫീസർ ബിജുമോന്റെ  നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കൊയിലാണ്ടി താലൂക്കിൽ ഉള്ളിയേരി അംശം പുത്തൻഞ്ചേരി ദേശത്തു നിന്നും  ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ സൂക്ഷിച്ച 200 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്.

ബാലുശ്ശേരി റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു.കോഴിക്കോട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.സജിത്ത് കുമാറിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായ പരിശോധന നടത്തിയത്.


പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, പ്രജിത്ത്,ഫെബിൻ എൽദോസ്, ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.