Trending

ബഹുമതിയും,സന്തോഷവും നാടിന് സമർപ്പിച്ച്:സൈനുൽ ആബിദീൻ തങ്ങൾ

താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും നിലവിലെ മെമ്പറും, മുസ്ലിം ലീഗ് നേതാവുമായ സൈനുൽ ആബിദീൻ തങ്ങളാണ് തനിക്ക് ലഭിച്ച ബഹുമതിയുടെ സന്തോഷം കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകി പങ്കുവെച്ചത്.


തുടർച്ചയായി 25 വർഷം പഞ്ചായത്ത് ജനപ്രതിനിധിയായി തുടരുന്ന സൈനുൽ ആബിദീൻ തങ്ങൾക്ക്  പഞ്ചായത്ത് ദിനാചരണ പരിപാടിയിൽ വെച്ച് കേരള സർക്കാർ ഉപഹാരം നൽകി ആദരിച്ചിരുന്നു.



തനിക്ക് ലഭിച്ച ബഹുമതിയുടെ സന്തോഷം മണ്ഡലത്തിലെ പാവങ്ങളുമായി പങ്കുവെക്കുന്നതിൻ്റെ ഭാഗമായാണ് കൊടുവള്ളി മുൻസിപ്പാലിറ്റിക്ക് പുറമെ ആറു പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് അരിയും, പലവ്യഞ്ജനങ്ങളും, പച്ചക്കറിയും നൽകിയത്.



ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തുകളിൽ ഇന്നലയും, കട്ടിപ്പാറ, നരിക്കുനി, മടവൂർ ഗ്രാമപഞ്ചായത്ത്, കൊടുവള്ളി മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഇന്നലെ  വിതരണം നടന്നു.കിഴക്കോത്ത് പഞ്ചായത്തിൽ ഇന്ന്  എത്തിച്ചു നൽകും.
Previous Post Next Post
3/TECH/col-right