Trending

നമുക്കും ഇവരെ മാതൃകയാക്കാം

താമരശ്ശേരി:കൊറോണക്കു മുൻപിൽ ഇനിയെങ്ങോട്ട് എന്നറിയാതെ സാധാരണക്കാരും വിദഗ്ധരും ഒരുപോലെ പകച്ചു നിൽകുമ്പോൾ തീർത്തും പ്രായോഗിക മായ വഴി തേടുകയാണ് സിദ്ധീഖിന്റെ നേതൃത്വത്തിൽ  കാരാടിയിലെ  ഒരു കൂട്ടം ചെറുപ്പക്കാർ.  ലോക്ക്ഡൌൺ അവസാനിക്കുമ്പോഴേക്കും തങ്ങൾക്കു ചുറ്റുമുള്ള ഒരു തുണ്ട് ഭൂമിയും വെറുതെ കിടക്കാൻ അനുവദിക്കില്ല എന്ന സുദൃഡമായ തീരുമാനത്തിലാണവർ.  


പണിക്കാർക്ക് കൂലി കൊടുക്കാൻ പോലും കഴിയാതെ ആത്മഹത്യ ചെയ്യുന്ന കർഷകരുടെ ജീവിതകഥകൾ കേട്ടു മാത്രം പരിചയമുള്ള ലോകത്തിനു കൃഷിയുടെ മറ്റൊരു പാഠം സമ്മാനിക്കുകയാണവർ.ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ സ്വന്തമായി പാട്ടത്തിനെടുത്തു സ്വന്തമായി കൃഷിയിറക്കുകയാണ് ചെയ്യുന്നത്.ഈ ലോക്കഡോൺ കാലം എല്ലാവരും ഇത്പോലെ ഒന്ന് ശ്രദ്ധിച്ചാൽ കേരളം ഭക്ഷണ കാര്യത്തിൽ സ്വയം പര്യാപ്തമാകും എന്നതിൽ ഇവർക്ക് തർക്കമില്ല. 

ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ നിന്നുകൂടി വേണ്ടത്ര പ്രചോദനവും സഹകരണവും ഉണ്ടായാൽ നമുക്ക് ഭീതി കൂടാതെ മുന്നോട്ടു പോകാം എന്ന് പറയുന്നതോടൊപ്പം യുവാക്കൾ എല്ലാവരും ഇത്തരത്തിൽ മുന്നോട്ട് @വരികയും തങ്ങൾക്കു മുന്നിൽ തരിശായി കിടക്കുന്ന ഒരു തുണ്ട് ഭൂമിയും ഇല്ല എന്ന് ഉറപ്പു  വരുത്തണമെന്നും അഭിപ്രായപ്പെടുന്നു. 

നമുക്കും ഇവരെ മാതൃകയാക്കാം.ഒരുപാട് ചലഞ്ചുകൾ ഏറ്റെടുക്കുന്ന നമുക്ക് ഇതും ഒരു ചലഞ്ചായി ഏറ്റെടുക്കാം.
Previous Post Next Post
3/TECH/col-right