Trending

അനീസ് ബാബുവിന്റെ തോട്ടത്തിൽ ഇത്തവണ വത്തക്കയും

മടവൂർ: മടവൂർ ഗവഃ മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയ അനീസ് ബാബുവിന് കൊറോണക്കാലത്തും കൃഷിയിടത്തിൽ നിന്നും ലഭിച്ചത് നൂറുമേനി വിളവ്.


ജോലിക്കിടയിൽ കിട്ടുന്ന ഒഴിവ്  സമയങ്ങളിൽ ബാബു കൃഷിയിടത്തിലാണ്.വീട്ടിലേക്കാവശ്യമായ അരി,പച്ചക്കറി എന്നീ കൃഷികൾക്കൊപ്പം കോഴിയേയും,പശുവിനെയും വളർത്തുന്നു.


വീട്ടിലേക്കാവശ്യമായ ഭക്ഷ്യ വസ്തുക്കളിൽ ഒരു പരിധിവരെ സ്വയം പര്യാപ്‌തനായതിൽ സന്തോഷമാണെന്ന ബാബു പറഞ്ഞു.തൻ്റെ കൂടെ കൃഷിയിൽ വീട്ടുകാരുടെ സഹകരണവും ഉണ്ട്.


ഈ വർഷത്തെ ആദ്യ നോമ്പ് തുറക്കാൻ സ്വന്തം കൃഷിയിടത്തിൽ നിന്നും വത്തക്ക ലഭിച്ചത് ബാബുവിന് ഏറെ സന്തോഷം നൽകുന്നു.ഏറെ കാലമായി ആഗ്രഹിച്ചിരുന്ന വത്തക്ക കൃഷി ഇത്തവണ ഒരു പരീക്ഷണം നടത്തിയതായിരുന്നു.സാമാന്യം നല്ല മധുരവും,നല്ല രീതിയിൽ ഉള്ള വിളവും ലഭിച്ചു.


Previous Post Next Post
3/TECH/col-right