Trending

തിരിച്ചു പോകാൻ കഴിയാത്ത മുഴുവൻ പ്രവാസികൾക്കും സാമ്പത്തിക സഹായം നൽകണം -മുസ്ലിം ലീഗ്

എളേറ്റിൽ:  കൊവിഡ്- 19 വൈറസ് കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ കഴിയാത്ത മുഴുവൻ പ്രവാസികൾക്കും, നോർക്ക വഴി നൽകുന്ന സാമ്പത്തിക സഹായം നൽകണമെന്ന് കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംസ്ഥാന ഗവർമെന്റിനോട് ആവശ്യപ്പെട്ടു.2020 ജനുവരി 1നു ശേഷം എത്തിയവർക്ക് മാത്രമേ സാമ്പത്തിക സഹായം നൽകാൻ കഴിയൂ എന്ന സർക്കാർ ഉത്തരവ് കാരണം പല പ്രവാസികൾക്കും  ആനുകൂല്യ നിഷേധത്തിന്ന് ഇടയാക്കമെന്ന് യോഗം അഭിപ്രായപ്പെട്ടു. 





പ്രവാസികളുടെ ലീവ് കാലാവധി വ്യത്യസ്ഥമായതിനാൽ ജനുവരി മാസത്തിനു മുമ്പേ നാട്ടിലെത്തി, കൊ വിഡ് കാണം തിരിച്ച് പോകാൻ കഴിയാത്ത, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി പ്രവാസികളുടെ ആനുകൂല്ല്യം നിഷേധത്തിന്ന് ഇടയാക്കുന്ന ഇത്തരവ് പുന:പരിശോധിക്കണമെന്നും ഓൺലൈൻ മീറ്റിങ്ങിലൂടെ ആവശ്യപ്പെട്ടു.


പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം.എ ഗഫൂർ മാസ്റ്റർ അദ്ധ്യക്ഷനായി.പി. എം ഹമീദ് മാസ്റ്റർ, പാട്ടത്തിൽ അബൂബക്കർ ഹാജി, വി.കെ അബ്ദുറഹിമാൻ,പി.ഡി നാസർ ,സി.എം ഖാലിദ്, അസീസ് മറിവീട്ടിൽ താഴം എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right