Trending

നിങ്ങളറിഞ്ഞോ? എളേറ്റിൽക്കാർ വീണ്ടുമിളകി

എന്തോ കത്തിയ വിവാദവും എന്തോ ചോർന്ന വിവാദവുമൊന്നും നല്ലവരായ ഈ  മനുഷ്യ സ്നേഹികളെ ബാധിക്കുന്നില്ല അവർ സഹജീവികൾക്ക് ദാഹജലമെത്തിക്കുന്ന തിരക്കിലാണ്. പറഞ്ഞു വരുന്നത് ലോക്ക് ഡൗണിൽ ലോക്കായപ്പോൾ രൂക്ഷമായ ജലക്ഷാമത്തിൽ ജീവിതം തന്നെ വഴിമുട്ടിയ എളേറ്റിൽ കോട്ടോ പാറ, കുരുവമ്പിലാക്കണ്ടി, കുറിഞ്ഞി പൊയിൽ, ചെറ്റക്കടവ് തുടങ്ങിയ പ്രദേശത്തുകാർക്ക് തണലായി പ്രവർത്തിക്കുന്ന ഒരു വാട്സ്ആപ് കൂട്ടായ്മയുടെ പ്രവർത്തനത്തിന്റെ കഥയാണ്.


ദാ... എടുത്തോളൂ തങ്ങളുടെ കിണറിലെ വെള്ളമെന്ന് പറഞ്ഞ് വെള്ളമെടുക്കാൻ അനുവാദം തന്ന ഇബ്രാഹിം എളേറ്റിൽ, പനങ്കുണ്ട സലാം,KKജാഫർ റഷീദ്, കാരാട്ട് ഖാദർ മാഷ്, ഷമീം, ഷരീഫ് വട്ടോളി, അളിയൻ മുഹമ്മദ്, എ കെ ജാഫർ, കെ.കെ അബ്ദുറഹിമാൻകുട്ടി, അഷ്ക്കർ മരുതുള്ളതിൽ,അനീസ ടീച്ചർ തുടങ്ങിയവർ വെള്ളം ദാനം ചെയ്തപ്പോൾ ......


അണ്ടിക്കുണ്ട് ൽ ഷാജഹാൻ, എ.കെ.റഫീഖ്, പി പി സിദ്ദീഖ് മാസ്റ്റർ, ( കൂട്ടായ്മയുടെ ഭാരവാഹികളുടെ പേർ മാത്രം ചേർക്കുന്നു.) തുടങ്ങി വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഐക്യത്തോടെയുള്ള ഏകോപനവും ഖത്തറിൽ നിന്നും റാഫിയുടെ കണ്ട്രോൾ റൂം പ്രവർത്തനവും കൂടിയായപ്പോൾ കൂടിയായപ്പോൾ നമ്മുടെ സഹോദരിമാരുടെ അടുക്കളയിൽ വെള്ളമെത്തി.


എ കെ ഷാജഹാൻ, എ കെ റഫീഖ് എന്നിവർ തങ്ങളുടെ വാഹനങ്ങൾ സൗജന്യമായി വിട്ടു തന്നപ്പോൾ വളയം പിടിക്കാൻ ഞങ്ങളുണ്ടെന്ന് പറഞ്ഞ് മുന്നോട്ട് വന്ന കെപി റാസിഖ് ,ഹാരിസ് തുടങ്ങി ഈ ഉദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും നാടിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

വട്ടോളിയൻ

ഉനൈസ് എളേറ്റിൽ
Previous Post Next Post
3/TECH/col-right