Trending

ലോക് ഡൗൺ കാലയളവ് സർഗ്ഗാത്മകമാക്കി; കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ്

കൊടുവള്ളി: ലോക് ഡൗൺ കാലയളവ് സർഗ്ഗാത്മകമാക്കുക എന്ന ലക്ഷ്യത്തോടെ  കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി ഓൺലൈനായി നടത്തിയ വിവിധ രചന മത്സരങ്ങൾ ശ്രദ്ധേയമായി. പ്രവാസികൾ ഉൾപ്പെടെ നിരവധി പേർ മത്സരത്തിൽ പങ്കെടുത്തു.  കോവിട്-19 ഉം അനുബന്ധ പ്രത്യാഘാതങ്ങളും എന്നതായിരുന്നു വിഷയം. 
 

ഉപന്യാസ മത്സരത്തിൽ കിഴക്കോത്ത് പഞ്ചായത്തിലെ ഷാനിദ് കോട്ടക്കൽ ഒന്നാം സ്ഥാനവും, എം.സി സാജിദ്, ബി.സി ഷാഫി എന്നിവർ രണ്ടാം സ്ഥാനവും, റിയാസ് മുട്ടാഞ്ചേരി മൂന്നാം സ്ഥാനവും നേടി.


കാർട്ടൂൺ മത്സരത്തിൽ ഓമശ്ശേരി പഞ്ചായത്തിലെ ഹാരിസ് അമ്പലക്കണ്ടി, ഷരീഫ് ഖത്തർ, ഫാത്തിമ സഹ് ലകൂടത്തായ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 

വിജയികളെ മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി അനുമോദിച്ചു.
Previous Post Next Post
3/TECH/col-right