മുക്കം: ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ മീറ്റർ റീഡിംഗ് വൈകുന്നത് മൂലം ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുത ബില്ലിൽ വൻവർധന. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പലർക്കും രണ്ടും മൂന്നും ഇരട്ടിയിലധികമാണ് ബിൽ വന്നിട്ടുള്ളത്. നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി കെഎസ്ഇബിയെ സമീപിച്ചത്.വൈകി റീഡിംഗ് നടത്തിയതിനാലാണ് ബിൽ തുക വൻതോതിൽ വർധിച്ചതെന്നും ലോക്ക് ഡൗൺ കാലത്ത് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നതെന്നും ഉപഭോക്താക്കൾ പരാതിപ്പെടുന്നു.
കഴിഞ്ഞ തവണ 1800 രൂപ ബില്ലടച്ച മുക്കം മണാശേരി സ്വദേശി മാധവന് ഇപ്പോൾ വന്നത് 6243 രൂപയാണ്. ഇങ്ങനെ നിരവധി പേർക്ക് അധികം ബിൽ വന്നതായും പരാതിയുണ്ട്.സാധാരണ രണ്ടുമാസത്തിലൊരിക്കലാണ് ഗാർഹിക ഉപഭോക്താക്കളുടെ മീറ്റർ റീഡിംഗ് നടക്കുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം വീടുകളിൽ ചെന്ന് റീഡിംഗ് രേഖപ്പെടുത്തുന്നത് കെഎസ്ഇബി നിർത്തിവെച്ചിരുന്നു.
പകരം കഴിഞ്ഞ മൂന്നുമാസത്തെ വൈദ്യുതി ബില്ലിന്റെ ശരാശരി കണക്കാക്കി ബില്ലിടുകയാണ് ചെയ്തത്. എന്നാൽ ഈമാസം 22 മുതൽ റീഡിംഗ് വീണ്ടും പുനഃരാരംഭിച്ചു. ഇതോടെ രണ്ടുമാസത്തിലധികമുള്ള റീഡിംഗ് എടുക്കാൻ തുടങ്ങിയതോടെയാണ് ഉപഭോക്താക്കളുടെ ബില്ലിൽ വൻ വർധന വരാൻ തുടങ്ങിയത്.240 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് കെഎസ്ഇബി സബ്സിഡി നൽകുന്നുണ്ട്.
എന്നാൽ വൈകി റീഡിംഗ് എടുത്തതു മൂലം സാധാരണ 240 യൂണിറ്റിന് താഴെ ഉപയോഗിച്ചിരുന്ന ഉപഭോക്താക്കളുടെ ഉപഭോഗം മുകളിൽ പോയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മുക്കം കെഎസ്ഇബി സീനിയർ സൂപ്രണ്ട് വിജയൻ പറഞ്ഞു.ലോക്ക് ഡൗൺ മൂലം ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചതും ബിൽ തുക കൂടാൻ കാരണമായതായും ഇദ്ദേഹം പറഞ്ഞു. എന്നാൽ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടെന്നും ബില്ലിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ അടുത്ത മാസങ്ങളിൽ തുക കുറച്ച് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നത് മൂലം കെഎസ്ഇബി നേരിടുന്ന നഷ്ടം നികത്താൻ ഉപഭോക്താക്കളിൽ നിന്ന് അമിത തുക ഈടാക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Tags:
KOZHIKODE